ഫ്രാൻസിൽ തീവ്രവലത്‌ സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾ; പ്രതിഷേധിച്ച്‌ കർഷകർ പാരീസിന്‌ ചുറ്റും വേലികെട്ടി

കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ ഫ്രാൻസിൽ പാരീസിന്‌ ചുറ്റും കർഷകർ വേലികെട്ടി. തീവ്രവലത്‌ സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെയാണ് ഈ പ്രക്ഷോഭം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ദിവസങ്ങൾക്ക് മുൻപ് തന്നെ ട്രാക്ടർ റാലിയായി കർഷകർ ആരംഭിച്ച പ്രതിഷേധം പാരീസ്‌ നഗരത്തിനുചുറ്റും തമ്പടിച്ചിരിക്കുകയാണ്‌. നഗരത്തിലേക്കുള്ള ഗതാഗതം വയ്‌ക്കോൽക്കൂനകൾ കൂട്ടിയും ട്രാക്ടറുകൾ നിരത്തിയും ഉപരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണ്. കർഷകരുടെ പ്രഖ്യാപനം അനുസരിച്ച് സർക്കാരിൽനിന്ന്‌ അനുകൂല തീരുമാനം ഉണ്ടാകുംവരെ പ്രതിഷേധം തുടരും.

ALSO READ: വെട്രിമാരൻ ചിത്രം ‘വിടുതലൈ’ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

കർഷകർ മുന്നോട്ട് വെച്ച ആവശ്യങ്ങൾ വിളകൾക്ക്‌ ഉചിതമായ വില, വേതനവർധന, പ്രാദേശിക വിപണിയിൽ വിദേശ ഇടപെടൽ ഒഴിവാക്കുക, കൃഷിയുമായി ബന്ധപ്പെട്ട ഫയലുകൾ വേഗത്തിൽ തീർപ്പാക്കുക തുടങ്ങിയവയാണ്. രാജ്യം പ്രക്ഷോഭ ഭൂമിയായത്‌ അധികാരത്തിലെത്തി ആദ്യമാസത്തിൽത്തന്നെ ആണെന്നുള്ളത് പ്രധാനമന്ത്രി ഗബ്രിയേൽ അറ്റലിനെയും പ്രതിസന്ധിയിലാക്കി. കർഷക സംഘടനകൾ അദ്ദേഹം പ്രഖ്യാപിച്ച ഏതാനും ആനുകൂല്യങ്ങൾ പര്യാപ്തമല്ലെന്ന്‌ പറഞ്ഞ്‌ തള്ളുകയായിരുന്നു.
കർഷകർക്ക്‌ അനുകൂലമായ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകും. ഉടൻ പാർലമെന്റിനെ അഭിസംബോധന ചെയ്യും എന്നും പ്രക്ഷോഭം ശക്തിയാര്ജിക്കുന്ന ഘട്ടത്തിൽ അറ്റൽ അറിയിച്ചിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News