സമസ്തയിലെ തർക്കത്തിൽ സമവായമായില്ല. മുസ്ലിം ലീഗ് വിളിച്ച സമവായച്ചർച്ചയിൽ സമസ്തയിലെ മുസ്ലിം ലീഗ് വിരുദ്ധർ പങ്കെടുത്തില്ല. എന്നാൽ രണ്ടു വിഭാഗമില്ലെന്നും അഭിപ്രായ വ്യത്യാസം പരിഹരിയ്ക്കാനാവുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ പറഞ്ഞു.
സമവായ ചർച്ചയിൽ പങ്കെടുക്കാതിരുന്നത് ധിക്കാരമായി കാണേണ്ടി വരുമെന്നായിരുന്നു മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ ഭീഷണി.
Also Read: ലക്ഷ്യം അടുത്ത കേരളപ്പിറവിക്ക് മുമ്പ് അതിദരിദ്രരില്ലാത്ത കേരളം: മുഖ്യമന്ത്രി
എന്നാൽ സമസ്തയിലെ ലീഗ് വിരുദ്ധർ ഇത് മുഖവിലക്കെടുത്തില്ല. സമസ്ത അധ്യക്ഷൻ ജിഫ്രിതങ്ങൾ, എം ടി അബ്ദുല്ല മുസ്ല്യാർ, മുസ്ലിം ലീഗിൽ നിന്ന് അധ്യക്ഷൻ സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. അബ്ദുറഹമാൻ കല്ലായി, നാസർ ഫൈസി കൂടത്തായി, അബ്ദുസ്സമദ് പൂക്കോട്ടൂർ തുടങ്ങി ലീഗ് അനുകൂലികൾ എത്തിയെങ്കിലും മറു വിഭാഗം എത്താതിരുന്നതോടെ ചർച്ച നടന്നില്ല. സമസ്തയിൽ രണ്ടു വിഭാഗം ഇല്ലെന്നും പ്രശ്നങ്ങൾ പരിഹരിക്കും എന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
അഭിപ്രായ വ്യത്യാസം പരിഹരിക്കാനാകുമെന്ന് സാദിക്കലി തങ്ങളും പ്രതീക്ഷ പ്രകടിപ്പിച്ചു. ബുധനാഴ്ച ചേരുന്ന സമസ്ത മുശാവറ യോഗത്തിൽ പ്രശ്നങ്ങൾ വീണ്ടും ചർച്ച ചെയ്യും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here