പോസ്റ്ററിനോടും അസഹിഷ്ണുത, മോദിവിരുദ്ധ പോസ്റ്ററിൽ 100 പേർക്കെതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ വ്യാപക അറസ്റ്റുമായി ദില്ലി പൊലീസ്. ഇതുവരെ 100 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ആറ് പേരെ അറസ്റ്റ് ചെയുകയും ചെയ്തു.

ദില്ലിയിലും പരിസരപ്രദേശങ്ങളിലുമായി മോദിയെ വിമർശിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പോസ്റ്ററുകകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ‘മോദിയെ പുറത്താക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. എന്നാൽ എവിടെനിന്നാണ് പ്രിന്റ് ചെയ്തതെന്നോ മറ്റുമുള്ള വിവരങ്ങൾ പോസ്റ്ററിൽ ഉണ്ടായിരുന്നില്ല. പ്രിന്റിങ് പ്രസ് ആക്ട്, പൊതുമുതൽ നശിപ്പിക്കൽ നിയമം തുടങ്ങിയ വകുപ്പുകളിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇതിനിടെ ആം ആദ്മി പാർട്ടിയുടെ ഒരു വാൻ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വാനിൽനിന്ന് പൊലീസ് ഈ പോസ്റ്ററുകൾ കണ്ടെത്തിയിരുന്നതിനാലാണ് കസ്റ്റഡിയിൽ എടുത്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News