അന്താരാഷ്ട ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച്, ക്രമസമാധാനവിഭാഗം എ ഡി ജി പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സെല്‍ രൂപീകരിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സെല്ലിലേക്ക്, ലഹരി ഉപയോഗത്തെക്കുറിച്ചോ, വില്‍പ്പനയെ സംബന്ധിച്ചോ കടത്തിനെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഫോണ്‍ മുഖാന്തിരമോ ഇമെയില്‍ ആയോ വാട്സാപ്പ് സന്ദേശമായോ അറിയിക്കാവുന്നതാണ്. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ഉടനടി സ്വീകരിക്കുന്നതിനോടൊപ്പം, വിവരങ്ങള്‍ കൈമാറുന്നവരെ ക്കുറിച്ചുള്ള വ്യക്തിപരമായ കാര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുമെന്നും ക്രമസമാധാന വിദാഗം എ ഡി ജി പി അറിയിച്ചു. ഈ സാമൂഹിക ഉത്തരവാദിത്വത്തില്‍ എല്ലാവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Also Read: സംസ്ഥാന സര്‍ക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കെ.എഫ്.സി
സമകാലീന ലോകത്തെ ഏറ്റവും വലിയ സമൂഹിക വിപത്താണ് ലഹരി ഉപയോഗം. ഇവ പല രൂപത്തിലും ഭാവത്തിലും സ്‌കൂള്‍ കുട്ടികളും യുവജനങ്ങളും ഉള്‍പ്പെടെയുള്ളവരിലേക്ക് എത്തുന്നു. മിക്ക മയക്കുമരുന്നുകളും ഒരു നേരത്തെ ഉപയോഗം കൊണ്ട് മാത്രം ആജീവനാന്ത അടിമത്തം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. ലഹരി വസ്തുക്കള്‍ വാങ്ങുവാനുള്ള പണം കണ്ടെത്തുന്നതിന് മോഷണവും കൊലപാതകവും ഉള്‍പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ യുവജനങ്ങള്‍ ഏര്‍പെടുന്ന വാര്‍ത്തകളും അപൂര്‍വ്വമല്ല. താല്‍ക്കാലിക സുഖം മാത്രം പകര്‍ന്ന് നല്‍കി അടിമത്തം സൃഷ്ടിച്ച ശേഷം നിരാശയ്ക്കും രോഗങ്ങള്‍ക്കും ഇടവരുത്തി ആത്മഹത്യയിലേക്കും മറ്റും തള്ളിവിടുന്ന മഹാവിപത്താണ് ലഹരിമരുന്നുകള്‍. ലഹരി ഉപയോഗം ഏതൊരു നാടിന്റെയും പൂരോഗതിക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കും എന്നതില്‍ തര്‍ക്കമില്ല. ലഹരി ഒഴിവാക്കുന്നതിനോടൊപ്പം അതിനെതിരെ സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും പ്രതിരോധവും ഉയര്‍ന്ന വരേണ്ടത് അനിവാര്യമാണ്.
എല്ലാവരുടെയും പിന്തുണയിലൂടെ മാത്രമേ ഈ കൊടിയ വിപത്തിനെ ഇല്ലാതാക്കാന്‍ സാധിക്കൂ എന്നതിനാലാണ് പോലീസിന്റെ പുതിയസംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്. വിവരങ്ങളും സന്ദേശങ്ങളും താഴെ കൊടുത്തിട്ടുള്ള നമ്പരിലോ മെയില്‍ ഐ ഡി മുഖേനയോ ജനങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here