സിഖ് വിരുദ്ധ കലാപം;കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറിന് സമൻസ്

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറിന് കോടതിയുടെ സമൻസ്. ഓഗസ്റ്റ് അഞ്ചിന് കോടതിയിൽ ഹാജരാകാമെന്നാണ് ദില്ലി റോസ് അവന്യൂ കോടതി അയച്ച സമൻസിലെ നിർദേശത്തിൽ പറയുന്നത്. ടൈറ്റ്ലർക്കെതിരെ മെയ് 20 നാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ജഗദീഷ് ടൈറ്റ്‌ലറുടെ ശബ്ദ സാമ്പിളുമായി ബന്ധപ്പെട്ട ഫോറൻസിക് ഫലങ്ങൾ സമർപ്പിക്കാൻ ഡൽഹി കോടതി സിബിഐക്ക് അഞ്ച് ദിവസത്തെ സമയം നീട്ടി നൽകിയിരുന്നു.

ALSO READ: മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളി; പ്രവർത്തകനെ പുറത്താക്കി യൂത്ത് ലീഗ്

1984 നവംബർ 1 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷം പുൽ ബംഗഷ് പ്രദേശത്ത് മൂന്ന് പേർ കൊല്ലപ്പെടുകയും ഗുരുദ്വാര കത്തിക്കുകയും ചെയ്തു എന്നാണ് കേസ്. സംഭവത്തിൽ മൂന്ന് സിഖുകാരായ ഠാക്കൂർ സിംഗ് ചരൺ സിംഗ്, ബാദൽ എന്നിവർ കൊല്ലുകയും ചെയ്തു.

ALSO READ: കെ റെയില്‍ തുടര്‍നടപടിക്ക് ദക്ഷിണ റെയില്‍വേക്ക് കേന്ദ്ര നിര്‍ദേശം

പുൽ ബംഗഷ് ഗുരുദ്വാര ആസാദ് മാർക്കറ്റിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ ടൈറ്റ്‌ലർ പ്രേരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു എന്നാണ് സിബിഐയുടെ കുറ്റപത്രം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 302 (കൊലപാതകം) സെക്ഷൻ 147 (കലാപം), 109 (കൊലപാതകം) എന്നിവ പ്രകാരം ടൈറ്റ്‌ലറിനെതിരെ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News