ആന്റിബയോട്ടിക് മരുന്ന് കഴിച്ച 60കാരിയുടെ നാവില്‍ രോമ വളര്‍ച്ച, സംഭവം ജപ്പാനില്‍

ആന്റിബയോട്ടിക് മരുന്ന് കഴിച്ച് 60കാരിയുടെ നാവില്‍ രോമ വളര്‍ച്ച. ആന്റിബയോട്ടിക് മരുന്ന് കഴിച്ച് തുടങ്ങിയതിന് ശേഷം മുഖം കറുക്കാനും നാവില്‍ കറുത്ത രോമങ്ങള്‍ വളരാനും തുടങ്ങി.രോമ വളര്‍ച്ചയുള്ള ഭാഗത്ത് വേദനയുമുണ്ടെന്ന് ഇവര്‍ പറയുന്നു. ജപ്പാനിലാണ് വിചിത്ര സംഭവം. 14 മാസങ്ങള്‍ക്ക് മുന്‍പ് കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഇവര്‍ കീമോതെറാപ്പി ആരംഭിച്ചിരുന്നു.

കീമോയുടെ വേദന കുറയ്ക്കാന്‍ വേണ്ടി മിനോസൈക്ലിന്‍ എന്ന ആന്റിബയോട്ടികും കഴിച്ച് തുടങ്ങി. മിനോസൈക്ലിന്‍ എന്ന ആന്റിബയോട്ടിക് കഴിച്ചതിന് ശേഷമാണ് ശരീരത്തില്‍ മാറ്റം വന്നു തുടങ്ങിയത്. മിനോസൈക്ലിന്‍ ഓക്സിഡൈസ് ചെയ്യുമ്പോള്‍ കറുത്തതായി മാറുകയും ചര്‍മ്മത്തില്‍ നിറവ്യത്യാസം ഉണ്ടാവുകയും ചെയ്യും.

ആന്റിബയോട്ടിക് കഴിക്കുന്നവരില്‍ 15 മുതല്‍ 30 ശതമാനം ആളുകളില്‍ പലതരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ സ്ഥിരീകരച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു പാര്‍ശ്വഫലം വളരെ വിചിത്രമാണെന്നാണ് ഡോക്ര്‍മാരുടെ വിലയിരുത്തല്‍. നാവിന്റെ ഉപരിതലത്തിലെ പാപ്പില്ല ബാക്ടീരിയകളാല്‍ അടഞ്ഞുപോകുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

ലിഗ്വ വില്ലോസ നിഗ്ര എന്നാണ് ഈ രോഗാവസ്ഥയെ അറിയപ്പെടുന്നത്. മരുന്നിന്റെ പാര്‍ശ്വഫലമാണ് ഈ വിചിത്ര ആരോഗ്യാവസ്ഥയ്ക്ക് കാരണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ കേസ് റിപ്പോര്‍ട്ടേസില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News