കാരണം വ്യക്തമാക്കി ആന്റിബയോട്ടിക്കുകൾ 
നിർദേശിക്കണം: ഡോക്ടർമാരോട് കേന്ദ്രആരോഗ്യമന്ത്രാലയം

ആന്റിബയോട്ടിക്, ആന്റി മൈക്രോബിയൽ മരുന്നുകൾ നിർദേശിക്കുമ്പോൾ അതിനുള്ള കാര്യകാരണങ്ങൾകൂടി വ്യക്തമാക്കണം എന്ന നിർദ്ദേശം ഡോക്ടർമാർക്ക്‌ നൽകി കേന്ദ്രആരോഗ്യമന്ത്രാലയം. ആന്റിബയോട്ടിക്കുകൾ ശുപാർശ ചെയ്യുന്നത് എന്ത്‌ ലക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്‌ എന്ന വസ്‌തുതകൂടി പരാമർശിക്കാൻ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർക്ക്‌ ഡയറക്ടർ ജനറൽ ഓഫ്‌ ഹെൽത്ത്‌ സർവീസസാണ്‌ നിർദേശം നൽകിയത്‌.

ALSO READ: കേരള ഫീഡ്‌സ് ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍ ലിമിറ്റഡുമായി ധാരണാപത്രം ഒപ്പിട്ടു

ഫാർമസിസ്റ്റുകൾ അംഗീകാരമുള്ള ഡോക്ടർമാർ നൽകുന്ന കുറിപ്പടികളുടെ അടിസ്ഥാനത്തിൽ മാത്രമേ ആന്റിബയോട്ടിക്കുകൾ നൽകാൻ പാടുള്ളൂവെന്നും നിർദേശമുണ്ട്‌. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം ഗുരുതരപ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ നിർദേശം. ആരോഗ്യമന്ത്രാലയമാണ് വിവരങ്ങൾ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News