ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കലൂരിലെ സാമ്പത്തിക കുറ്റ വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു. ഹൈറിച്ച് കമ്പനി ഉടമകളായ കെ ഡി പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കവേയായിരുന്നു കൊച്ചി കലൂരിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയുടെ പരാമർശം.
Also Read: പേട്ടിഎമ്മിന്‍റെ സേവനങ്ങളിൽ ആർബിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് പ്രതികരിച്ച് കമ്പനി
പ്രതികള്‍ എപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകുമെന്നും കോടതി പ്രതിഭാഗത്തോട് ആരാഞ്ഞു. ഇക്കാര്യത്തിൽ അടുത്ത ദിവസം മറുപടി പറയാമെന്ന് പ്രതിഭാഗം അറിയിച്ചതോടെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.അതേ സമയം, ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഇ ഡിയും കോടതിയെ അറിയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here