കോഴിക്കോട് പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ മുൻകൂർ ജാമ്യ ഹർജി കോഴിക്കോട് ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും. കേസിൽ കൂട്ട് പ്രതികളായ രാഹുലിന്റെ അമ്മയും സഹോദരിയുമാണ് മുൻകൂർ ജാമ്യ ഹർജി നൽകിയത്. ഒന്നാം പ്രതി രാഹുലിനെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം.
കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ചോദ്യം ചെയ്യലിന് നോട്ടിസ് നൽകിയതിന് പിന്നാലെയാണ് രാഹുലിന്റെ മാതാവും സഹോദരിയും മുൻകൂർ ജാമ്യ അപേക്ഷയുമായി കോടതിയെ സമീപിച്ചത്. കേസിൽ രണ്ടും മൂന്നും പ്രതികളാണ് രാഹുലിന്റെ മാതാവും സഹോദരിയും. വിദേശത്തേക്ക് രക്ഷപെട്ട ഒന്നാം പ്രതി രാഹുലിൻ്റെ വിദേശത്തെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ഉടൻ ലഭിക്കും.രാഹുലിൻ്റെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .
മർദ്ദനമേറ്റ ശേഷം പെൺകുട്ടിയെ ഈ കാറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കാർ ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തും. ഇതോടൊപ്പം പ്രതിയെ സഹായിച്ച സീനിയർ സിവിൽ പൊലിസ് ഓഫിസർ ശരത് ലാലിനെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു. പൊലീസിൻ്റെ നീക്കങ്ങൾ പ്രതിക്ക് കൈമാറി എന്ന കണ്ടത്തലിനെ തുടർന്നാണ് തീരുമാനം.
also read: കുറഞ്ഞ ചേരുവകൾ കൊണ്ട് സ്വാദിഷ്ടമായ മാങ്ങ കിണ്ണത്തപ്പം ഉണ്ടാക്കാംkozhikode
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here