പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിൻ്റെ അമ്മയുടെയും സഹോദരിയുടെയും ചോദ്യം ചെയ്യൽ നിർണ്ണായകമാണ്.ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടിയാണ് ചോദ്യം ചെയ്യൽ നീണ്ടത്.മുൻ കൂർ ജാമ്യം നിഷേധിച്ചാൽ പൊലീസിൻ്റെ അടുത്ത നീക്കം ഇരുവരെയും ചോദ്യം ചെയ്യുക എന്നതാവും.
ജില്ല സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.ഇരുവരുടെ അറസ്റ്റ് തടയണമെന്ന് നേരത്തെ പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.അതേസമയം പ്രതിയെ കണ്ടെത്താൻ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.
ALSO READ: രണ്ടു വയസുകാരനെ പാടത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
അതേസമയം ഒന്നാം പ്രതി രാഹുൽ പി ഗോപാലിന്റെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു . രാഹുലിന്റെ ഹോണ്ട അമൈസ് ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാഹുലിന്റെ വീട്ടിൽ പൊലീസും ഫൊറൻസിക് സംഘവും പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത കാറിൽ നിന്ന് ഫൊറൻസിക് സംഘം രക്തക്കറ കണ്ടെത്തിയതിനെ തുടർന്ന് രക്തസാമ്പിൾ വിദഗ്ധ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു.
ALSO READ: കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here