വ്യാജരേഖ ചമയ്ക്കൽ; മുൻ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

puja

ഐഎഎസ് പരീക്ഷയിൽ വ്യാജരേഖ ചമച്ച് കൃത്രിമം കാണിച്ച സംഭവത്തിൽ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന പൂജ ഖേദ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി.

പൂജയ്ക്ക് മേൽ ചുമത്തപ്പെട്ട കേസ് ഗൗരവതാരമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ചന്ദ്ര ധാരി സിങ് ആണ് പൂജയുടെ ജാമ്യാപേക്ഷ തളളിയത്. ജാമ്യാപേക്ഷ തള്ളിയതിന് പുറമെ അറസ്റ്റിൽ നിന്നുള്ള ഇടക്കാല സംരക്ഷണവും കോടതി ഒഴിവാക്കിയിട്ടുണ്ട്.

ALSO READ; കാറിന്റെ ഗ്ലാസിൽ എഴുതിയതിന് ദളിത് ബാലന് കെട്ടിയിട്ട് മർദനം, തടയാനെത്തിയ രണ്ട് പേർക്ക് കുത്തേറ്റു, സംഭവം തമിഴ്‌നാട്ടിൽ

2022 സിവിൽ സർവീസ് പരീക്ഷയിലാണ് പൂജ കൃത്രിമം കാണിച്ചത്.സർവീസിൽ കയറുന്നതിന് വേണ്ടി വ്യാജ ഒബിസി സർട്ടിഫിക്കറ്റ്, വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് തുടങ്ങിയവ പൂജ ഉപയോഗിക്കുകയായിരുന്നു.കാഴ്ച പരിമിതി ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു യുപിഎസ്സിക്ക് വ്യാജ സർട്ടിഫിക്കറ്റ് പൂജ നൽകിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൂജ ഖേദ്കറിനെ ഐഎസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഐഎഎസ് നിയമം, 1954ലെ 12-ാം അനുച്ഛേദം പ്രകാരമായിരുന്നു നടപടി.

ENGLISH NEWS SUMMARY: The Delhi High Court has rejected the anticipatory bail plea of ​​IAS officer Puja Khedkar in the case of using fake documents IAS examination.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News