സമരാഗ്നിയിൽ വീണ്ടും വിവാദം; സുധാകരനെ സുരേന്ദ്രൻ എന്ന് വിളിച്ച് ആൻ്റോ ആൻ്റണി എം പി

സമരാഗ്നിയിൽ വീണ്ടും വിവാദ പരാമർശം. കെ സുധാകരനെ കെ സുരേന്ദ്രൻ എന്ന് അഭിസംബോധന ചെയ്ത് ആൻ്റോ ആൻ്റണി എം പി. പത്തനംതിട്ടയിലെ പോതുയോഗത്തിലാണ് സംഭവം.

ALSO READ: മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നാളെ

അതേസമയം ആലപ്പുഴയിലെ സമരഗ്‌നിപരിപാടിക്കിടെയാണ് കെപിസിസി പ്രസിഡന്റ് പ്രതിപക്ഷ നേതാവിനെ അപമാനിച്ചത് വൻ ട്രോളുകൾക്ക് വഴിവച്ചിരുന്നു. പത്രസമ്മേളനത്തിനായി കെ സുധാകരന്‍ എത്തി 20 മിനിറ്റ് വൈകിയാണ് വി ഡി സതീശന്‍ എത്തിയത്. ഇതോടെ കെ സുധാകരന്‍ അസ്വസ്ഥനാകുകയായിരുന്നു. വൈകിയതിനെ സംബന്ധിച്ച്ഡിസിസി പ്രസിഡന്റിനോട് അതൃപ്തി അറിയിക്കുന്നതിനിടയില്‍ അസഭ്യവാക്കും കെ പി സിസി പ്രസിഡന്റ് ഉപയോഗിച്ചു. ഷാനിമോള്‍ ഉസ്മാന്‍ ഇടപെട്ട് മാധ്യമങ്ങളുടെ മൈക്ക് ഓണ്‍ ആണെന്ന് കെ സുധകരനെ ഓര്‍മിപ്പിച്ചു. ഇതോടെയാണ് സംസാരം അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News