വീട് വില്‍ക്കാന്‍ വെച്ചത് 2 കോടിക്ക്; വീടിനുള്ളില്‍ രഹസ്യ ഗുഹ കണ്ടെത്തിയതോടെ കുത്തനെ ഉയര്‍ന്ന് വില!

കാഴ്ചക്കാരെ ആകര്‍ഷിപ്പിക്കുകയോ അദ്ഭുതപ്പെടുത്തുകയോ ചെയ്യുന്ന പ്രത്യേകത കൊണ്ടും നിര്‍മ്മാണ രീതിയിലെ വ്യത്യസ്തകള്‍ കൊണ്ടും പല നിര്‍മ്മാണങ്ങളും ഏറെ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. ഇത്തരത്തില്‍ ഉള്ള നിര്‍മ്മാണങ്ങള്‍ക്ക് മോഹവില ലഭിക്കുമെന്നതില്‍ അത്ഭുഭപ്പെടുത്തുന്ന കാര്യവുമില്ല. ഇംഗ്ലണ്ടിലെ ഷ്രോപ്‌ഷെയറിലെ ബ്രിഡ്ജ് നോര്‍ത്തിലെ ‘ഹോബിറ്റ് ഹോം’ നെ കുറിച്ചുള്ള അതിശയകരവും നിഗൂഢവുമായ കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഇതിന് പിന്നാലെ ഈ വീടിനെ കുറിച്ചറിയാന്‍ നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്.

‘ഹോബിറ്റ് ഹോം’ എന്ന വീട് വില്പനയ്ക്ക് വച്ചതായിരുന്നു. പുറം കാഴ്ചയില്‍ വളരെ സാധാരണമായ ഒരു വീടാണ് ഇത്. ടെറസും രണ്ട് കിടപ്പുമുറികളും ഒരു കുളിമുറിയുമുള്ള ഇംഗ്ലണ്ടിലെ സാധാരണയായ ഒരു ചെറിയ വീടാണ് ഇത്. 2016 -ല്‍ 2,00,000 പൗണ്ടിന് ( 2,09,51,000 രൂപ) ആയിരുന്നു ഈ വീട് വില്‍പ്പനയ്ക്കായി ലിസ്റ്റ് ചെയ്തത്. എന്നാല്‍ വിറ്റ് പോയില്ല. ഇതിന് പിന്നാലെയാണ് വീട്ടുടമസ്ഥന്‍ വീടിനുള്ളില്‍ ഒരു രഹസ്യ ഗുഹ കണ്ടെത്തിയത്. ഗുഹയെ കുറിച്ചുള്ള വിവരങ്ങള്‍ വളരെ പെട്ടെന്ന് തന്നെ നാട്ടില്‍ പരന്നു. ഇതോടെ വീടിന്റെ വിലയും കുത്തനെ ഉയര്‍ന്നു. ഗുഹ കണ്ടെത്തിയപ്പോള്‍ എങ്ങനെയാണ് വീടിന്റെ വില ഉയര്‍ന്നതെന്നല്ലേ നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത്.

ALSO READ:ദയവായി എനിക്ക് നിങ്ങളുടെ ചിത്രത്തില്‍ വേഷം നല്‍കരുത്, കാരണം നിങ്ങളുടെ സിനിമകളും പരാജയപ്പെടും: സംവിധായകനോട് കങ്കണ

ഈ വീട് ബ്രിട്ടീഷ് ആര്‍ട്ടിസ്റ്റ് ആന്റണി ഡ്രാക്കപ്പിന്റെ (Antony Dracup) തായിരുന്നു. ആ കുഞ്ഞ് വീട്ടിനുള്ളില്‍ കലാകാരനായ ഡ്രാക്കപ്പ് ഒരു ചെറിയ ഗുഹ നിര്‍മ്മിച്ചു. ഗുഹ ഒരു സാധാരണ ഗുഹയായിരുന്നില്ല. മണല്‍ക്കല്ലില്‍ കൊത്തിയൊരുക്കിയതായിരുന്നു ആ ഗുഹ. മറ്റാരും അറിയാതിരിക്കാന്‍ ആന്റണി ഡ്രാക്കപ്പ് സ്വയം കൊത്തിയെടുത്തതാണ് ഗുഹ. 90 -കളുടെ മദ്ധ്യത്തിലാണ് അദ്ദേഹം ഈ ജോലി ചെയ്തതെന്നാണ് കരുതുന്നത്. അടിസ്ഥാന ഉപകരണങ്ങള്‍ മാത്രം ഉപയോഗിച്ച് വെറും കൈകൊണ്ടായിരുന്നു ഗുഹ നിര്‍മ്മാണം. പഴയ രീതിയിലുള്ള മെഴുകുതിരി ഹോള്‍ഡറുകളും വിരുന്ന് സല്‍ക്കാരത്തിനായി നീളമുള്ള തടി മേശയും ഗുഹയ്ക്കുള്ളില്‍ ഒരുക്കിയിട്ടുണ്ട്. മറ്റാരുമറിയാതെ വീടിനുള്ളിലെ മറ്റ് കമാനങ്ങള്‍, തൂണുകള്‍, ബലസ്‌ട്രേഡുകള്‍, മോള്‍ഡിംഗ്, മാര്‍ബിളിംഗ്, ഗ്രെയ്‌നിംഗ്, വാര്‍ണിഷിംഗ്, സ്റ്റെയിന്‍ – ഗ്ലാസ് എന്നിവയെല്ലാം ആന്റണി ഡ്രാക്കപ്പ് സ്വയം നിര്‍മ്മിച്ചതാണെന്ന പ്രത്യേകതയുമുണ്ട്.

2002 ല്‍ ആന്റണി ഡ്രാക്കപ്പ് മരിച്ചു. ഇതിന് പിന്നലെ വീടിന്റെ അവകാശം മകന്‍ ഡെന്നിസിന് ലഭിച്ചു. 2016 ല്‍ ഡെന്നിസാണ് വീട് വില്പനയ്ക്ക് വെച്ചത്. എന്നാല്‍ അന്ന് വില്പന നടന്നില്ല. ഇതിന് പിന്നാലെ ഡെന്നിസ് വീട് ഒരു ഹോളിഡേ ഹോമാക്കി മാറ്റിയിരുന്നു. ഇതിനിടെയാണ് വീട്ടിനുള്ളിലെ രഹസ്യ ഗുഹ ഡെന്നിസ് കണ്ടെത്തുന്നത്. ഈ വീട് നിലവില്‍ ഹോളിഡേ ഹോമായി വീട് തുടരുകയാണെങ്കിലും വീടിനെ വീണ്ടും വില്പനയ്ക്ക് വച്ചിരിക്കുകയാണ് ഡെന്നിസ്. ഗുഹ കണ്ടെത്തിയതോടെ ഇത്തവണ വില കൂടി. 2,95,000 പൌണ്ട്. അതായത് 3,08,99,185 രൂപയാണ് ഇപ്പോഴത്തെ വില !

ALSO READ:രാമക്ഷേത്രം നിർമിച്ചതിൽ മോദിയെ അഭിനന്ദിച്ച് കോൺഗ്രസ് എംഎൽഎമാർ; പ്രമേയം പാസാക്കി ഗുജറാത്ത്, ഗോവ നിയമസഭകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News