‘താങ്ക്സ്… ആ ഹെലികോപ്റ്ററിന്റെ കാര്യം കൂടിയൊന്ന്…’; ആന്റണിയുടെ പിറന്നാൾ ആശംസക്ക് പൃഥ്വിരാജിന്റെ വൈറൽ മറുപടി

മലയാള സിനിമയുടെ ‘പാൻ ഇന്ത്യൻ’ താരം പൃഥ്വിരാജിന് 42 ആം പിറന്നാൾ ആശംസകൾ നേരുകയാണ് മലയാള സിനിമ ലോകം. അവസാനം ഇറങ്ങിയ ‘ആട് ജീവിതം’ കേരളവും ഇന്ത്യയും വിട്ട്  വിദേശ രാജ്യങ്ങളിലെ കൂടി സിനിമാ പ്രേമികളുടെ നെഞ്ചിൽ ഇടം പിടിച്ചതോടെ  മലയാള സിനിമക്ക് ലോക സിനിമയുടെ ഭൂപടത്തിൽ കൂടി സ്ഥാനം നേടി കൊടുത്തിരിക്കുകയാണ് മലയാളികളുടെ സ്വന്തം രാജുവേട്ടൻ. നിലവിൽ പൃഥ്വിരാജിന്റേതായി മലയാളികൾ കാത്തിരിക്കുന്ന സിനിമ മറ്റൊന്നും അല്ല; പൃഥ്വിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ‘എമ്പുരാൻ’ ആണ്.
മലയാളത്തിൽ തന്നെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും ചെലവേറിയ സിനിമയാകും ഈ ‘എമ്പുരാൻ’ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ നിർമാണം  ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് പ്രൊഡക്ഷനാണ് നിർവഹിക്കുന്നത്. പൃഥ്വിക്ക് ആന്റണിയുടെ വക പിറന്നാൾ ആശംസ പോസ്റ്റും അതിനുള്ള പൃഥ്വിരാജിന്റെ മറുപടിയും ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.  ‘താങ്ക്സ്… ആ ഹെലികോപ്റ്ററിന്റെ കാര്യം കൂടിയൊന്ന്…’ എന്നാണ് പോസ്റ്റ് ഷെയർ ചെയ്ത് കൊണ്ട് സോഷ്യൽ മീഡിയയിൽ പൃഥ്വിരാജ് കുറിച്ചത്.
സാധാരണ മലയാള സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഹോളിവുഡ് ലെവൽ മേക്കിങ് ആയിരിക്കും എമ്പുരാൻ എന്നാണ് ഇൻസൈഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹെലിക്കോപ്റ്ററുകളും ആഡംബര കാറുകളും അടക്കം 100 കോടിക്ക് മുകളിൽ ചെലവാക്കി നിർമ്മിക്കുന്ന ചിത്രം ബോക്‌സ് ഓഫീസിലും കൊടുങ്കാറ്റ് അഴിച്ചു വിടാനാണ് സാധ്യത.  എമ്പുരാന് പുറമെ വിലായത്ത് ബുദ്ധ, കാളിയാൻ, നോബഡി, സലാർ 2, ഖലീഫ, ടൈസൺ തുടങ്ങി വമ്പൻ ലൈൻ അപ്പാണ് പൃഥ്വിരാജിന്റെതായി ആരാധകരെ കാത്തിരിക്കുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News