സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍റെ നിര്യാണത്തിൽ മന്ത്രി ആന്റണി രാജു അനുശോചിച്ചു.
also read : വിടപറഞ്ഞത് തൊഴിലാളി വർഗത്തിന്റെ കരുത്തുറ്റ നേതാവ്; മന്ത്രി വി. ശിവൻകുട്ടി അനുശോചിച്ചു
‘സിഐടിയു സംസ്ഥാന പ്രസിഡന്റ് സ. ആനത്തലവട്ടം ആനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കയർത്തൊഴിലാളികളെ സംഘടിപ്പിച്ച് തൊഴിലാളി സംഘടനാ പ്രവർത്തനം ആരംഭിച്ച ആനത്തലവട്ടം പിന്നീട് കേരളത്തിൽ വ്യത്യസ്ത മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടി. 1996ൽ നിയമസഭയിൽ ഒരുമിച്ചുണ്ടായിരുന്നത് ഈ അവസരത്തിൽ ഓർക്കുന്നു.
കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു…’-മന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here