വാഹനങ്ങൾ തീ പിടിക്കുന്നത് പരിശോധിക്കാൻ പ്രത്യേക സമിതി; ആദ്യ യോഗം 18ന് ; ആന്റണി രാജു

വാഹനങ്ങൾ തീ പിടിക്കുന്നത് പരിശോധിക്കാൻ പ്രത്യേക സമിതിയെ രൂപികരിക്കുമെന്ന് മന്ത്രി ആന്റണി രാജു. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിൽ വിദഗ്ധർ ഉൾപ്പെടുന്നതാണ് സമിതി. സമിതിയുടെ ആദ്യ യോഗം 18ന് ചേരും.

also read:മരുന്ന് വിമാനമാർഗ്ഗം എത്തിക്കും; നിപയെ നേരിടാൻ കേരളം സജ്ജം: മന്ത്രി വീണ ജോർജ്

വാഹനങ്ങൾ തീ പിടിക്കുന്ന വിഷയത്തിൽ സർക്കാർ വിശദമായ പരിശോധന നടത്തി എന്നും വാഹന ഉടമകളെ ആശങ്കപ്പെടുത്തുന്ന വിഷയമെന്നും ആന്റണി രാജു പറഞ്ഞു. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കാണ് കൂടുതലായി തീ പിടിക്കുന്നത്. യന്ത്ര തകരാറുകൾ കാരണവും ഇലക്ട്രിക്കൽ സർക്യൂട്ടിന്റെ തകരാറുകൾ കാരണവുമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതൊക്കെ വിലയിരുത്തിയിട്ടുണ്ട്. വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിന്റെ ഉത്തരവാദിത്വം സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News