ക്ലൈമാക്സിൽ ആവേശംമൂത്ത് കയ്യടിച്ചു, ഇപ്പൊ കയ്യിൽ തുന്നിക്കെട്ട് ഇടേണ്ടി വന്നു; മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് പെപ്പെ

മലയാള സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം രണ്ടാഴ്ചകൊണ്ടാണ് നൂറു കോടി ക്ലബിൽ ഇടം പിടിച്ചത്. തമിഴ്‌നാട്ടിലും ചിത്രം മികച്ച പ്രതികരണങ്ങൾ നേടികൊണ്ടാണ് മുന്നേറുന്നത്. സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം തെന്നിന്ത്യയിൽ അംഗീകാരം ലഭിക്കുന്ന ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് മാറിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് നടൻ ആന്റണി വർഗീസ് പങ്കുവെച്ച ഒരു ഫേസ്ബുക് പോസ്റ്റാണ് ചർച്ചകളിൽ ഇടംപിടിച്ചിരിക്കുന്നത്.

ALSO READ: “ഇനി ഞാൻ പ്രേമലു കണ്ട് മരിക്കും”: 14 തവണ ‘പ്രേമലു’ കണ്ട ആരാധികയ്ക്ക് ടോപ് ഫാൻ പാസ് നൽകി അണിയറ പ്രവർത്തകർ

സിനിമ തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടെന്നും, ഇനി എപ്പോൾ ടൂർ പോകുമ്പോഴും ഈ ചിത്രമാണ് തനിക്ക് ഓർമവരികയെന്നുമാണ് ആന്റണി വർഗീസ് കുറിച്ചത്. അത്രക്കാണ് ഈ സിനിമ നമ്മടെ ഉള്ളിലേക്കു കയറുന്നതെന്നും, കിടു എന്ന് പറഞ്ഞാൽ പോരാ കിക്കിടുവാണ് ഈ സിനിമയെന്നും ആന്റണി കുറിച്ചു.

ആന്റണി വർഗീസിന്റെ ഫേസ്ബുക് കുറിപ്പ്

ALSO READ; “ഭയന്തിട്ടിയാ? ഇത് നടിപ്പ് താ…”; അഭിനയം കണ്ട് പേടിച്ച ക്യാമറാമാനെ ആശ്വസിപ്പിച്ച് മമ്മൂക്ക, വീഡിയോ വൈറൽ

‘മഞ്ഞുമ്മൽ ബോയ്സ് ‘… കിടു എന്ന് പറഞ്ഞാൽ പോരാ കിക്കിടു… നമ്മടെ മലയാളസിനിമ നമ്മടെ മഞ്ഞുമ്മൽ ബോയ്സ് ഇന്ത്യ മൊത്തം ചർച്ചയാകുന്നത് കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല… ഓരോരുത്തരെ എടുത്തു പറയുന്നില്ല എല്ലാരും സൂപ്പർ. ഇനി ട്രിപ്പ്‌ എപ്പോൾ പോയാലും ആദ്യം ഓർമ്മവരിക ഈ സിനിമയായിരിക്കും. അത്രക്കാണ് ഈ സിനിമ നമ്മടെ ഉള്ളിലേക്കു കയറുന്നത്. ക്ലൈമാക്സിൽ ആവേശംമൂത്ത് കയ്യിൽ സ്റ്റിച് ഇട്ടത് ഒർക്കാതെ കയ്യടിച്ചതാ ഇപ്പൊ അത് വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു😁😭… എന്നാലും ഈ മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റും ❤️🔥

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News