ത്രസിപ്പിക്കുന്ന കടല്‍ ആക്ഷന്‍ രംഗങ്ങളുമായി കൊണ്ടല്‍; ചിത്രത്തിന്റെ ടീസര്‍ പുറത്ത്

യുവതാരം ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ‘കൊണ്ടല്‍’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത്. ആര്‍ഡിഎക്‌സ് എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സ് നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്.

കടല്‍ സംഘര്‍ഷത്തിന്റെ കഥ പറയുന്ന കൊണ്ടലിന്റെ ഹൈലൈറ്റ് കടലില്‍ വെച്ചുള്ള ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാണെന്ന സൂചനകളാണ് ലഭിക്കുന്നത്. ഒരു ഗംഭീര ആക്ഷന്‍ ചിത്രമാണ് പ്രേക്ഷകരുടെ മുന്നില്‍ എത്താന്‍ പോകുന്നതെന്ന സൂചനയാണ് ഇപ്പോള്‍ റിലീസ് ചെയ്ത ടീസറും തരുന്നത്. ഈ വരുന്ന സെപ്റ്റംബറില്‍ ഓണം റിലീസായി കൊണ്ടല്‍ തിയറ്ററുകളിലെത്തും.

ആന്റണി വര്‍ഗീസിനൊപ്പം കന്നഡ സൂപ്പര്‍ താരം രാജ് ബി ഷെട്ടിയും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തില്‍, ഷബീര്‍ കല്ലറക്കല്‍, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്‌ലീ, രാഹുല്‍ രാജഗോപാല്‍, അഫ്സല്‍ പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും വേഷമിട്ടിട്ടുണ്ട്.

റോയ്‌ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചത് ദീപക് ഡി മേനോന്‍, സംഗീതം- സാം സി എസ്, എഡിറ്റര്‍- ശ്രീജിത്ത് സാരംഗ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മാനുവല്‍ ക്രൂസ് ഡാര്‍വിന്‍, ആക്ഷന്‍- വിക്രം മോര്‍, കലൈ കിങ്സണ്‍. തവാസി രാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- വിനോദ് രവീന്ദ്രന്‍, കലാസംവിധാനം- അരുണ്‍ കൃഷ്ണ, വസ്ത്രാലങ്കാരം- നിസാര്‍ റഹ്‌മത്, മേക്കപ്പ്- അമല്‍ കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പു, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍, പിആര്‍ഒ- ശബരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News