ദേശീയ സ്കൂൾ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ കണ്ണൂര് നിന്നും അനുഗ്രഹ് എസ്

table tennis

2024 എസ്ജിഎഫ്ഐ ദേശീയ സ്കൂൾ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ കണ്ണൂർ നിന്നും അനുഗ്രഹ് എസ്. നവംബർ മാസത്തിൽ നടക്കുന്ന മത്സരത്തിന്റെ ജൂനിയർ വിഭാഗത്തിൽ പങ്കെടുക്കാനാണ് കണ്ണൂർ ജില്ലയിൽ നിന്നും അനുഗ്രഹ് എസ് യോഗ്യത നേടിയത്. സെപ്തംബർ 24 ന് തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വിജയിച്ചാണ് ദേശീയതലത്തിൽ മത്സരിക്കുവാൻ കണ്ണൂർ ജില്ലാ ടീം ക്യാപ്റ്റനായ അനുഗ്രഹ് യോഗ്യനായത്.

Also Read; ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്…ചാറ്റ് ജിപിടി ഇനി സംസാരിക്കും അഞ്ച് വ്യത്യസ്ത ശബ്ദങ്ങളില്‍!

കണ്ണൂർ ധർമ്മശാലയിൽ പ്രവർത്തിക്കുന്ന ഹൈഫൈവ് ടേബിൾ ടെന്നീസ് അക്കാദമിയിലെ പരിശീലകരായ ബാബുരാജ്, വിഷ്ണു എന്നിവരാണ് അനുഗ്രഹിന് ടേബിൾ ടെന്നീസിൽ പരിശീലനം നൽകുന്നത്. തളിപ്പറമ്പ് മൂത്തേടത്ത് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അനുഗ്രഹ്.

Also Read; ഇന്നലെ റെസ്റ്റെങ്കില്‍ ഇന്ന് വേഗത്തില്‍ കുതിക്കുന്നു; വീണ്ടും സ്വര്‍ണവില കൂടി

News summary; Anugrah S from Kannur to represent Kerala in 2024 SGFI National School Table Tennis Championship

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News