ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുകയായിരുന്ന പ്രതിക്ക് ജാമ്യം ലഭിച്ചു. മൂന്ന് വർഷം മുമ്പാണ് അനൂജ് കേശ്വാനി അറസ്റ്റിലായത്. മയക്കുമരുന്ന് കേസിൽ കേഷ്വാനിക്ക് ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
Also Read; പരാതികള്‍ നിരവധി; വിദ്യാര്‍ത്ഥിനിയോട് അപമര്യാദ കാട്ടിയ കണ്ടക്ടര്‍ക്ക് ശിക്ഷ
2020 ജൂൺ 14ന് രാജ്യവ്യാപക ലോക്ക്ഡൗൺ സമയത്ത് രജ്പുത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെത്തുടർന്ന് 2020 മുതൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കേസ് അന്വേഷിച്ചുവരികയാണ്. മുംബൈയിലെ ഖാർ സ്വദേശിയും 31കാരനുമായ കേശ്വാനി 2020 സെപ്റ്റംബറിൽ മയക്കുമരുന്ന് കടത്തിന്റെ പേരിൽ അറസ്റ്റിലായിരുന്നു. സുശാന്തിന് അടുപ്പമുള്ളവർ മയക്കുമരുന്ന് എത്തിച്ചു നൽകിയെന്നാണ് ആരോപണം. ഇതാണ് കേന്ദ്ര ഏജൻസിയുടെ വ്യാപകമായ നടപടിയിലേക്ക് നയിച്ചത്.
Also Read; മൂവാറ്റുപുഴ ഇരട്ടക്കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി
നടി റിയ ചക്രവർത്തിയും സഹോദരൻ ഷോവിക്കും ഉൾപ്പെടെ 36 പേരാണ് കേസിൽ പ്രതികളായത്. റിയക്കും മറ്റ് പ്രതികൾക്കും വിവിധ കോടതികൾ ജാമ്യം അനുവദിച്ചപ്പോൾ, എൻസിബി റെയ്ഡിനിടെ വസതിയിൽ നിന്ന് വാണിജ്യ അളവിലുള്ള മയക്കുമരുന്ന് കണ്ടെത്തിയതിനെത്തുടർന്ന് അനൂജ് കേശ്വാനി കസ്റ്റഡിയിൽ തുടരുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here