കാഞ്ചിയാർ കൊലപാതകം, അനുമോളുടെ ഭർത്താവിനെ പൊലീസ് പിടികൂടി

ഇടുക്കി കാഞ്ചിയാറിൽ അനുമോൾ എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് വിജേഷ് പിടിയിൽ. കുമളി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അതിർത്തിയിലെ വനമേഖലയിൽ നിന്നാണ് വിജേഷിനെ കസ്റ്റഡിയിൽ എടുത്തത്

മാർച്ച് 21നാണ് അനുമോൾ വീദിനുള്ളിൽ മരിച്ച നിലയിൽനിന്ന് കണ്ടെത്തുന്നത്. മൃതദേഹം പുതപ്പിനുള്ളിൽ പൊതിഞ്ഞുവെച്ച നിലയിലായിരുന്നു. അനുമോളെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയതിന് പിന്നാലെ ഭര്‍ത്താവ് വിജേഷ് ഒളിവില്‍ പോയത് കേസിന്റെ ദുരൂഹത വര്‍ധിപ്പിച്ചു.

മകള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് അനുമോളുടെ മാതാപിതാക്കളായ പീരുമേട് പാമ്പനാര്‍ പാമ്പാക്കട ജോണ്‍, ഫിലോമിന എന്നിവരെ ഭര്‍ത്താവ് വിജേഷ് ഫോണില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ദമ്പതികള്‍ വീട്ടിലെത്തി. എന്നാല്‍ തങ്ങള്‍ കിടപ്പുമുറിയിലേക്ക് കയറാതിരിക്കാന്‍ വിജേഷ് മനപ്പൂര്‍വ്വം ശ്രദ്ധിച്ചിരുന്നുവെന്ന് അനുമോളുടെ അച്ഛനും അമ്മയും പറയുന്നു.

തുടര്‍ന്നാണ് വീട്ടുകാര്‍ മകളെ കാണാനില്ലെന്ന് കാണിച്ച് കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഏകമകളെ വിജേഷ് വെങ്ങാലൂര്‍ക്കടയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച വീട്ടുകാര്‍ അനുമോളുടെ ഫോണിലേക്കു വിളിച്ചപ്പോള്‍ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്തതോടെ ദുരൂഹത വീണ്ടും വർധിക്കുകയായിരുന്നു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News