ഇന്റിമേറ്റ് സീനുകൾ അഭിനയിക്കുമ്പോൾ നമ്മൾ ആസ്വദിക്കുകയാണെന്നാണ് ആളുകൾ കരുതുന്നത്, എന്നാൽ അങ്ങനെയല്ല; അനുപമ പരമേശ്വരൻ പറയുന്നു

ചുരുക്കം ചില സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ പരമേശ്വരൻ. എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളെയും സ്വീകരിക്കുന്ന അനുപമ കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ വേട്ടയാടപ്പെട്ടിരുന്നു. ബോൾഡ് സീനുകളിൽ അഭിനയിച്ചതിന്റെ പേരിൽ നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയത്. ഇപ്പോഴിതാ ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ എന്തുകൊണ്ട് തെരഞ്ഞെടുക്കുന്നു എന്ന് വ്യക്തമാകുകയാണ് അനുപമ.പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കഥാപാത്രങ്ങളെ കുറിച്ച് അനുപമ പറഞ്ഞത്.

അനുപമ പറഞ്ഞത്

ALSO READ: ‘ഫോട്ടോയ്ക്ക് ചാക്കോച്ചൻ കമന്റ് ചെയ്‌താൽ ‘അനിയത്തിപ്രാവ്’ ഒന്നുകൂടി കാണും’; വ്യത്യസ്തമായ ആശംസയുമായി പിഷാരടി

റൊമാന്‍സ് സീനുകളില്‍ അഭിനയിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചുറ്റും നൂറുപേരുണ്ട്, അത് വളരെ ബുദ്ധിമുട്ടാണ്. യൂണിറ്റ് മുഴുവന്‍ നോക്കി നില്‍ക്കുമ്പോള്‍ രണ്ട് ആളുകള്‍ പ്രണയത്തിലാവുന്നതിനെ പറ്റി ഒന്ന് സങ്കല്‍പ്പിച്ച് നോക്കാനാണ് നടി പറയുന്നത്. പിന്നെ എല്ലാവരും കാറിലെ റൊമാന്റിക് സീനിനെക്കുറിച്ചാണ് സംസാരിക്കുന്നത്.

ALSO READ: ‘ഫേസ്ബുക്കിലിരുന്ന് സ്ത്രീവിമോചന പ്രവർത്തനം നടത്തുന്നവരല്ല, മത ജാതി വർഗ ലിംഗ ഭേദമന്യേ ഒരു തൊഴിലാളിയായതിൽ അഭിമാനിക്കുന്നു’, ബി ഉണ്ണികൃഷ്ണൻ

അതില്‍ അഭിനയിക്കുന്ന സമയത്ത് എന്റെ കാലില്‍ രണ്ട് മുറിവുകളുണ്ടായിരുന്നു. ആ സീനിന് വേണ്ടി നിന്നതും അതില്‍ നിന്ന് പുറത്തുകടക്കുക എന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതത്ര രസമുള്ള കാര്യമല്ല. കുറച്ചധികം ബുദ്ധിമുട്ടുള്ള അവസ്ഥയാണ്. ഇത്തരം സാഹചര്യങ്ങളില്‍ പ്രണയം പോലും എളുപ്പമല്ല. ആ രംഗം അഭിനയിച്ച് വളര്‍ത്തിയെടുക്കണം. അതൊട്ടും എളുപ്പമുള്ള കാര്യമല്ല. ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ നമ്മള്‍ ആസ്വദിക്കുകയാണെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News