ശ്രീലങ്കൻ പ്രധാനമന്ത്രിയായി ഹരിണി തുടരും; പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ച് ദിസ്സനായകെ

ANURA KUMARA HARINI AMARASURYA

പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) വിജയിച്ചതോടെ പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ച് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ. ലങ്കയുടെ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യയെ ദിസ്സനായകെ പുനർനിയമിച്ചു.

ധനകാര്യ വകുപ്പ് മന്ത്രിയായി പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ തുടരും. വിദേശകാര്യമന്ത്രിയായി മുതിര്‍ന്ന നേതാവ് വിജിത ഹെറാത്തിനെയും വീണ്ടും നിയമിച്ചിട്ടുണ്ട്.ദിസ്സനായകെയുടെ നേതൃത്വത്തിലുള്ള ഇടത് സഖ്യമായ എൻപിപി 225 അംഗ പാർലമെറ്റിൽ 159 സീറ്റുകൾ നേടിയാണ് ജയം കൈവരിച്ചത്.

ALSO READ; ഒടുവിൽ മാർപ്പാപ്പയും അത് പറഞ്ഞു; ഗാസയിൽ നടക്കുന്നത് ‘വംശഹത്യ’

1948ൽ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയായിരുന്നു അടുത്തിടെ വരെ ലങ്ക കടന്നുപൊയ്ക്കൊണ്ടിരുന്നത്. ഈ അവസ്ഥയിൽ നിന്നും ഇപ്പോൾ കരകയറുകയാണ് ലങ്ക.

അതേസമയം അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രസിഡൻ്റിന് ഒരു ഇടക്കാല ബജറ്റ് അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. നികുതി കുറയ്ക്കൽ, ക്ഷേമ പദ്ധതികളുടെ അവതരണം അടക്കമുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനും അദ്ദേഹം പ്രവർത്തിക്കേണ്ടതുണ്ട്.മാത്രമല്ല, ബോണ്ട് ഹോൾഡർമാരുമായി 12.5 ബില്യൺ ഡോളറിൻ്റെ കടം പുനഃക്രമീകരിക്കുകയും വളർച്ച സുസ്ഥിരമായ പാതയിൽ എത്തിക്കുകയും ചെയ്യേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News