പൊരുതി നേടിയ വിപ്ലവത്തിന്റെ സിംഹള വീര്യം,- അനുര കുമാര ദിസനായകെ

ഏറെ ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്കു ശേഷം ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ അനുര കുമാര ദിസനായകെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നും ഉയര്‍ന്നു വന്ന നേതാവാണ്.  കൂലിപ്പണിക്കാരനായിരുന്നു ദിസനായകെയുടെ അച്ഛന്‍. അമ്മ വീട്ടമ്മയും. ശ്രീലങ്കയിലെ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുനയുമായി (ജെവിപി) തന്റെ സ്‌കൂള്‍ കാലം തൊട്ടേ ആഭിമുഖ്യം പുലര്‍ത്തിയ അനുര കുമാര ദിസനായകെ 1987-ല്‍ തന്റെ സ്‌കൂള്‍ കാലഘട്ടത്തിലാണ് ജെവിപിയില്‍ ചേരുന്നത്.

ALSO READ: ഇരട്ട സ്വർണം നേടി ലോക ചെസ് ഒളിംപ്യാഡിൽ ഇന്ത്യയുടെ മിന്നും പ്രകടനം, ഓപ്പൺ-വനിതാ വിഭാഗങ്ങളിലായാണ് ചരിത്ര നേട്ടം

ശേഷം സര്‍വകലാശാല വിദ്യാര്‍ഥി രാഷ്ട്രീയത്തിലും സജീവമായ ദിസനായകെ 1998-ല്‍ പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമായി. തുടര്‍ന്ന് 2000 സെപ്തംബര്‍ മുതല്‍ അദ്ദേഹം പാര്‍ലമെന്റ് അംഗമായും 2004-2005 കാലഘട്ടത്തില്‍ കൃഷി, കന്നുകാലി, ഭൂമി, ജലസേചന മന്ത്രിയായും സേവനമനുഷ്ഠിച്ചു. 2015-18 കാലഘട്ടത്തില്‍ ശ്രീലങ്കയിലെ പ്രതിപക്ഷ ചീഫ് വിപ്പായും ദിസനായകെ പ്രവര്‍ത്തിച്ചിട്ടുണ്ട്്. തുടര്‍ന്നാണ് ശ്രീലങ്കന്‍ പ്രസിഡന്റ്് തെരഞ്ഞെടുപ്പിലേക്കുള്ള രംഗപ്രവേശനം. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ദിസനായകെ ഉജ്ജ്വലമായ പ്രകടനമാണ് കാഴ്ചവെച്ചത്. തെരഞ്ഞെടുപ്പില്‍ 57,40,179 വോട്ടുകള്‍ ദിസനായകെ നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായ സജിത് പ്രേമദാസയ്ക്ക് 45,30,902 വോട്ടുകളാണ് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കി. ശ്രീലങ്കയുടെ നാല്‍പതാമത്തെ പ്രസിഡന്റാണ് അനുര കുമാര ദിസനായകെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News