പ്രണയവും ദുരൂഹതയും; അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന ‘ഫൂട്ടേജി‘ന്റെ ട്രെയ്‌ലർ റിലീസായി

അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന ‘ഫൂട്ടേജി‘ന്റെ ട്രെയ്‌ലർ റിലീസായി. മൂവി ബക്കറ്റിന്റെ യൂട്യൂബ് ചാനൽ വഴി ആണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പ്രണയവും ദുരൂഹതയും നിറഞ്ഞ രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

ALSO READ: പത്തനംതിട്ട എം സി റോഡിൽ വാഹനാപകടം; ട്രാവൽ ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും പരിക്ക്
മഞ്ജു വാര്യരും ചിത്രത്തിലുണ്ട്.വിശാഖ് നായർ, ഗായത്രി അശോക് എന്നിവരും ചിത്രത്തിലുണ്ട്.മാർട്ടിൻ പ്രകാട്ട് ഫിലിംസ് ആണ് ചിത്രം പ്രേക്ഷകരിലേക് എത്തിക്കുന്നത്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാഹുല്‍ രാജീവും സൂരജ് മേനോനുമാണ് കോ പ്രൊഡ്യൂസർമാർ. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് തിരക്കഥ സംഭാഷണമൊരുക്കുന്നത്.

ALSO READ: അബുദാബിയിലെ റോഡിന് ഡോ. ജോർജ് മാത്യുവിന്റെ പേര്; യുഎഇയുടെ പ്രിയ മലയാളി ഡോക്ടർക്ക് രാജ്യത്തിന്റെ ആദരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News