മലയാളസിനിമകളെ പ്രശംസിച്ച് പ്രസിദ്ധ സംവിധായകൻ അനുരാഗ് കശ്യപ്. ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളെ അഭിനന്ദിച്ച അദ്ദേഹം ഫഹദ് ഫാസിൽ ചിത്രമായ ആവേശത്തെക്കുറിച്ചും സംസാരിച്ചു. ആവേശത്തിൽ ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിച്ച് മൂന്ന് ഇൻഫ്ലുൻസർ കുട്ടികളാണ്. ബോളിവുഡിലാണെങ്കിൽ ഒരിക്കലും അങ്ങനെ സംഭവിക്കില്ല. ആ സ്ഥാനത്ത് ഏതെങ്കിലും താരങ്ങളെ കുത്തിത്തിരുകിയേനെ. കഥയ്ക്ക് പ്രാധാന്യം കൊടുക്കാതെ സ്റ്റാർ വാല്യൂവിന് പ്രാധാന്യം കൊടുക്കുന്നതാണ് ബോളിവുഡ് ചിത്രങ്ങളുടെ പ്രശ്നം. കഥയ്ക്ക് പ്രാധാന്യം കൊടുക്കുന്നത്കൊണ്ടാണ് ദക്ഷിണേന്ത്യൻ ചിത്രങ്ങൾ മികച്ചതാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: ‘വിശ്വശാന്തി ഫൗണ്ടേഷന്‍ പുനരധിവാസത്തിന് ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി നല്‍കും’: മോഹന്‍ലാല്‍
ആവർത്തിച്ചുള്ള ഫോർമുലകൾ തന്നെ പിന്തുടരുന്നതാണ് ബോളിവുഡിന്റെ പ്രധാന പ്രശ്നം. എന്നാൽ ചില സമയത്ത് അതിശയകരമായ അവർ ഔട്ട് ഓഫ് ദി ബോക്സ് ആയി ചില ചിത്രങ്ങൾ ചെയ്യാറുണ്ട് എന്നതും ശ്രദ്ധേയമാണ്. അത്തരത്തിലുള്ള ഒരു ചിത്രമാണ് ‘ലാപത ലേഡീസ്’. ഒറിജിനലായ ആശയങ്ങൾ ഉണ്ടാകുന്നത് വളരെ നല്ലതാണ്. അടുത്തിടെ പുറത്തിറങ്ങിയ ‘കിൽ’ എന്ന ആക്ഷൻ ചിത്രം അത്തരത്തിൽ ഒന്നാണെന്നും അദ്ദേഹം പ്രശംസിച്ചു. ‘കില്ലിലെ’ വയലൻസിനെ കുറിച്ച് പല മോശം അഭിപ്രായങ്ങളും വരുന്നുണ്ട്. എന്നാൽ ഇത് തന്റെ തമിഴ് ചിത്രമായ ‘മഹാരാജയ്ക്കെതിരെയും’ വരുന്നുണ്ട്. കഥ മികച്ചതാണെങ്കിൽ വയലൻസ് ഒന്നും ഒരു ഫാക്ടർ അല്ലെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here