‘ബോളിവുഡിനും മുകളിലാണ് മോളിവുഡ്’, ഉദാഹരണം ആവേശം; ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ച് അനുരാഗ് കശ്യപ്: സ്വന്തം ഇന്ഡസ്ട്രിയെ തള്ളി പറയുന്നോ എന്ന് സോഷ്യൽ മീഡിയ

ബോളിവുഡിനും മുകളിലാണ് മോളിവുഡ് എന്ന നടനും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. എന്തുകൊണ്ട് ബോളിവുഡിനെക്കാൾ മികച്ചതാണ് മോളിവുഡ് എന്ന് പറയുന്നു എന്ന വാക്കിന് ഉദാഹരണമായി ആവേശം സിനിമയുടെ ചിത്രം കൂടി ഉൾപ്പെടുത്തിയാണ് കശ്യപ് സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്.

ALSO READ: ‘ഇടിമുറിയല്ല പഠനമുറിയുള്ള ക്യാമ്പസാണ് കാര്യവട്ടം’, കലാലയങ്ങളിൽ വർഗീയ ശക്തികൾക്ക് കടക്കാൻ കഴിയാത്തത് എസ്എഫ്ഐ ഉരുക്കു കോട്ടയായി നിൽക്കുന്നതുകൊണ്ടാണ്: എ എ റഹീം എംപി

വലിയ വിമർശനമാണ് ബോളിവുഡ് സിനിമാ പ്രേമികളിൽ നിന്നും ഈ സ്റ്റോറിക്കും താരത്തിനുമെതിരെ വന്നുകൊണ്ടിരിക്കുന്നത്. സ്വന്തം ഇന്ഡസ്ട്രിയെ തള്ളി പറയുന്നോ? എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ സമീപകാലത്തെ മലയാള സിനിമാ ഇൻഡസ്ട്രിയുടെ വളർച്ച വ്യക്തമായി നിരീക്ഷിച്ചാൽ ബോളിവുഡിനെക്കാൾ അത് മികച്ചു തന്നെ നിൽക്കുന്നുണ്ട് എന്ന് വ്യക്തമാണ്. പ്രേമലു, ആവേശം, ഭ്രമയുഗം, ആടുജീവിതം തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്.

ALSO READ: ‘ബ്രസീലിനും ആരാധകർക്കും ഇത് ഹാർട്ട് ബ്രേക്ക് മൊമെന്റ്’, കോപ്പ അമേരിക്കയിൽ കാലിടറി കാനറികൾ പുറത്തേക്ക്; ഉറുഗ്വേയുടെ വിജയം പെനാൽറ്റി ഷൂട്ടൗട്ടിൽ

അതേസമയം, മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു ബോളിവുഡ് സംവിധായകനാണ് അനുരാഗ് കശ്യപ്. അടുത്തിടെ മഹാരാജ എന്ന വിജയ് സേതുപതിയുടെ സൂപ്പർഹിറ്റ് ചിത്രത്തിലെ വിലാണ് കഥാപാത്രത്തെ അവതരിപ്പിച്ചതും കശ്യപ് തന്നെയാണ്. എന്തായാലും മലയാളികൾ സംവിധായകന്റെ ഈ അഭിനന്ദനത്തെ ഏറ്റെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News