സണ്ണി ലിയോണ്‍ ചിത്രം കാനിലേക്ക്‌

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘കെന്നഡി’ 2023 കാന്‍ ചലച്ചിത്രോത്സവത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. സണ്ണി ലിയോണ്‍, രാഹുല്‍ ഭട്ട് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഈ വര്‍ഷം കാനിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ ചിത്രമാണ് ‘കെന്നഡി’.

Anurag Kashyap's 'Kennedy' starring Sunny Leone, Rahul Bhatt to be screened at Cannes 2023 | Entertainment News – India TV

മിഡ്‌നൈറ്റ് സ്‌ക്രീനിങ് വിഭാഗത്തിലാണ് ‘കെന്നഡി’ പ്രദര്‍ശിപ്പിക്കുന്നത്. സൺഡാൻസ് ഫിലിം ഫെസ്റ്റിവലാണ് മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങുകൾക്ക് തുടക്കമിട്ടത്. 2010-കളുടെ തുടക്കത്തിൽ കാൻ ഈ വിഭാഗം ഉൾപ്പെടുത്തുകയായിരുന്നു.

Cannes 2023: Anurag Kashyap 'Kennedy' Starring Sunny Leone Goes To The Prestigious Film Festival

അനുരാഗ് കശ്യപിന്റെ ഒന്നിലധികം ചിത്രങ്ങള്‍ കാനിലെത്തിയിട്ടുണ്ട്. 2012-ല്‍ ‘ഗ്യാങ്സ് ഓഫ് വസേപൂര്‍’, 2016-ല്‍ ‘രാമന്‍ രാഘവ് 2.0’ 2013-ല്‍ ‘അഗ്ലി’ എന്നീ ചിത്രങ്ങള്‍ കാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അനുരാഗ് കശ്യപിന്റെ ചിത്രവും ഉള്‍പ്പെട്ട ‘ബോംബെ ടോക്കീസ്’ എന്ന ആന്തോളജിയും കാനില്‍ എത്തിയിട്ടുണ്ട്. 2023 മെയ് 16 മുതല്‍ 27 വരെയാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News