സിപിഐഎം ദില്ലി  സംസ്ഥാന സെക്രട്ടറിയായി അനുരാഗ്‌ സക്‌സേനയെ തെരഞ്ഞെടുത്തു

ANURAG SAXENA

സിപിഐഎം ദില്ലി  സംസ്ഥാന സെക്രട്ടറിയായി അനുരാഗ്‌ സക്‌സേനയെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഹർകിഷൻ സിങ്‌ സുർജിത്‌ ഭവനിൽ ഞായറാഴ്‌ച സമാപിച്ച സമ്മേളനം 30 അംഗ സംസ്ഥാന കമ്മിറ്റിയെയും എട്ടംഗ സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു. 1996ൽ മുഴുവൻ സമയ പാർടി പ്രവർത്തകനായ സക്‌സേന നിലവിൽ സിഐടിയു സംസ്ഥാന സെക്രട്ടറിയാണ്‌.


2009ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗമായി.  സ്ഥാനമൊഴിഞ്ഞ സെക്രട്ടറി കെ എം തിവാരി, അനുരാഗ്‌ സക്‌സേന, പി എം എസ്‌ ഗ്രേവാൾ, ആശ ശർമ, സുബീർ ബാനർജി, രാജീവ്‌ കുൻവർ, സേബാ ഫാറൂഖി, പി വി അനിയൻ എന്നിവരാണ്‌ സെക്രട്ടറിയറ്റംഗങ്ങൾ.

ALSO READ; ഷാഹി ജുമാമസ്ജിദ് സര്‍വേ; ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി, സ്‌കൂളുകളടച്ചു, യുപിയില്‍ സ്ത്രീകളടക്കം അറസ്റ്റില്‍

ക്ഷണിതാവായി സിദ്ധേശ്വർ ശുക്ലയെയും സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തി. സംസ്ഥാന കമ്മിറ്റിയിൽ ആറുപേർ  പുതുമുഖങ്ങളാണ്‌. ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ അധ്യക്ഷയും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ ഐഷി ഘോഷടക്കം എട്ട്‌ സ്‌ത്രീകൾ സംസ്ഥാന കമ്മിറ്റിയിലുണ്ട്‌.

ENGLISH NEWS SUMMARY: Anurag Saxena has been elected as the state secretary of CPIM Delhi by the state conference. The conference concluded on Sunday at Harkishan Singh Surjit Bhavan elected a 30-member state committee and an eight-member secretariat.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News