‘പേര് മാറ്റം അഭ്യൂഹം മാത്രം’, എന്തെങ്കിലും ഉണ്ടെങ്കിൽ കേന്ദ്രം അറിയിക്കും: അനുരാഗ് ഠാക്കൂര്‍

രാജ്യത്തിന്റെ പേര് മാറ്റം വെറും അഭ്യൂഹം മാത്രമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍. ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കുമെന്ന് നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതവിരുദ്ധമാണെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. പ്രതിപക്ഷമാണ് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ALSO READ: ‘പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്’: ഇന്തോനേഷ്യയിലേക്ക് പോകുന്ന ഔദ്യോഗിക കുറിപ്പിലും പ്രയോഗം

ഇതുമായി ബന്ധപ്പെട്ട് നിലപാടുണ്ടെങ്കില്‍ കേന്ദ്രം അറിയിക്കുമെന്ന് പറഞ്ഞ അനുരാഗ് ഠാക്കൂര്‍ ജി 20 ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് കോണ്‍ഗ്രസ് അഭ്യൂഹം പ്രചരിപ്പിക്കുന്നതെന്നും ഒരു കാലത്തും കോണ്‍ഗ്രസിന് ഭാരത് എന്ന പേരിനോട് അനുകൂലമായ നിലപാടല്ലെന്നും കൂട്ടിച്ചേർത്തു.

ALSO READ: പട്ടിയുടെ കടിയേറ്റ വിവരം മറച്ചുവച്ചു; 14കാരന് പേവിഷ ബാധയേറ്റ് ദാരുണാന്ത്യം

അതേസമയം, രാജ്യത്തിന്റെ പേര് മാറ്റുന്നുവെന്ന തരത്തിലുള്ള വാർത്തകളിൽ ഇപ്പോഴും ചർച്ചകൾ തുടരുന്നുണ്ട്. ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണകത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയതിലും വിവാദം ഉയർന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News