വിധുപ്രതാപിന്റെയും മൃദുലാവാര്യരുടെയും മധുര സ്വരത്തില്‍ അനുരാഗത്തിലെ ‘മിഥുനം മധുരം..’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ സത്യം ഓഡിയോ സിന്റെ യൂട്യൂബ് ചാനല്‍ വഴി പുറത്തിറങ്ങി. നിരവധി ഹിറ്റ് ഷോട്ട് ഫിലിമുകള്‍ക്കും ആല്‍ബം സോങ്ങുകള്‍ക്കും സംഗീതമൊരുക്കി പ്രശ്‌സതനായ ജോയല്‍ ജോണ്‍സാണ് ഈ സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കി പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റേതായി പുറത്തുവന്ന തമിഴ് മെലഡി ഗാനം ‘യെഥുവോ ഒണ്‍ട്ര്…’
യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിരുന്നു. രണ്ട് മില്യണ് മുകളില്‍ കാഴ്ച്ചക്കാരെയാണ് ഗാനം നേടിയെടുത്തത്. ആദ്യ ഗാനത്തിന് ലഭിച്ച അതെ സ്വീകാര്യതയാണ് ഇപ്പോള്‍ കാഴ്ച്ചക്കാര്‍ക്കിടയില്‍ ഈ ഗാനത്തിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. ടിറ്റോ പി തങ്കച്ചനാണ് ഈ ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബാല,ഗോഡ്ഫ്രി ഇമാനുവല്‍, അബ്ജാക്ഷ് കെ എസ്, ബാലു തങ്കച്ചന്‍, ഡോണ്‍ തങ്കച്ചന്‍ തുടങ്ങിയവരാണ് പാട്ടിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘അനുരാഗം’ അടുത്ത മാസം അഞ്ചിന് പ്രദര്‍ശനത്തിനെത്തും. വ്യതസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയത്തിലൂടെയാണ് ചിത്രത്തിന്റെ കഥയുടെ സഞ്ചാരം.
സിനിമയുടെ രചന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന അശ്വിന്‍ ജോസിന്റെതാണ്. ഗൗതംവാസുദേവ മേനോന്‍, ജോണി ആന്റണി, ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.
ലക്ഷ്മി നാഥ് ക്രിയേഷന്‍സ് സത്യം സിനിമാസ് എന്നി ബാനറുകളില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന്‍ എ.ജി എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകന്‍ സംഗീതം ജോയല്‍ ജോണ്‍സ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായ ലിജോ പോള്‍ ഈ സിനിമയുടെയും എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത് പാട്ടുകള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹന്‍ രാജ്, ടിറ്റോ പി തങ്കച്ചന്‍ എന്നിവരാണ്. കലാസംവിധാനം അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനര്‍ ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ് ഫസല്‍ എ ബക്കര്‍, കോസ്റ്റ്യൂം ഡിസൈന്‍ സുജിത്ത് സി.എസ്, മേക്കപ്പ് അമല്‍ ചന്ദ്ര, ത്രില്‍സ് മാഫിയ ശശി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ബിനു കുര്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രവിഷ് നാഥ്, ഡിഐ ലിജു പ്രഭാകര്‍, സ്റ്റില്‍സ് ഡോണി സിറില്‍, പിആര്‍ & ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വൈശാഖ് സി. വടക്കേവീട്, എ.എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോടൂത്ത്‌സ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here