കൊലപാതക ശ്രമം പാളിയാലും തനിക്ക് അരുണിനോടുള്ള സ്നേഹം അംഗീകരിച്ചാല്‍ മതി: കുറ്റബോധമില്ലാതെ അനുഷ

പ്രസവാനന്തരം ആശുപത്രിയില്‍ ക‍ഴിഞ്ഞ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ അനുഷയ്ക്ക് സംഭവത്തില്‍ തീരെ കുറ്റബോധമില്ല. യുവതിയുടെ ഭര്‍ത്താവ് അരുണിനോടുള്ള കടുത്ത പ്രണയമാണ് അനുഷയെ കൊലപാതകത്തിന്  പ്രേരിപ്പിച്ചത്. അരുണിന്‍റെ ഭാര്യ സ്നേഹയെ കൊലപ്പെടുത്താന്‍ ക‍ഴിഞ്ഞില്ലെങ്കിലും താനും അരുണും തമ്മില്‍ ബന്ധമുണ്ടെന്ന് വരുത്തുന്നതായിരുന്നു പ്രതിയുടെ പ്രധാന ലക്ഷ്യം.

കൃത്യമായ ആസൂത്രണത്തോടെയാണ് അനുഷ സ്നേഹയെ കൊലപ്പെടുത്താനെത്തുന്നത്.  നഴ്സാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കായംകുളത്തെ ഷോപ്പില്‍ നിന്നും കോട്ട് വാങ്ങി.പുല്ലുകുളങ്ങരയിലെ മരുന്നുകടയില്‍ നിന്നും സിറിഞ്ചും കോട്ടനും ഗ്ലൗസും വാങ്ങി.

ALSO READ: നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ വീണ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

അനുഷ ഉച്ചയ്ക്കു മുന്‍പാണ് സിറിഞ്ച് വാങ്ങാന്‍ എത്തിയതെന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമ ഗിരീഷ് പറഞ്ഞു.  പുല്ലുകുളങ്ങരയിലെ മരുന്നുകടയിലും വസ്ത്രശാലയിലുമെത്തിച്ച് പൊലിസ് തെളിവെടുത്തു. മെഡിക്കല്‍ വിജ്ഞാനമുള്ളയാളാണ് അനുഷ. സംഭവമറിഞ്ഞതോടെ നാട്ടുകാരും കുടുംബവുമെല്ലാം കടുത്ത പ്രതിഷേധത്തിലായിരുന്നു.

തെളിവെടുപ്പിന് പുല്ലുകുളങ്ങരയിലെത്തിച്ചപ്പോഴും ജീപ്പില്‍ നിന്നും പുറത്തിറക്കിയില്ല, അത്രമാത്രം ജനക്കൂട്ടമായിരുന്നു അവിടെ ഉണ്ടായിരുന്നത്. പൊലിസ് ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ സ്റ്റോറിലേക്ക് കയറി കാര്യങ്ങള്‍ സ്ഥിരീകരിച്ചു. പിന്നീട് കായംകുളത്തെ വസ്ത്രശാലയിലുമെത്തിച്ച് ജീവനക്കാരോട് കാര്യങ്ങള്‍ ചോദിച്ച് സ്ഥിരീകരണം നടത്തി. അനുഷയുടെ സ്വന്തം സ്ഥലമാണ് പുല്ലുകുളങ്ങര. തെളിവെടുപ്പ് വളരെ പെട്ടെന്നാണ് പൊലിസ് പൂര്‍ത്തിയാക്കിയത്.

അതേസമയം, ആശുപത്രിയിലേക്കു വരുന്ന വിവരം അരുണിനെ മുൻകൂട്ടി അറിയിച്ചിരുന്നെന്ന് അനുഷ പൊലീസിനു മൊഴി നൽകി. തന്‍റെ  ഇളയച്ഛൻ ഇതേ ആശുപത്രിയിലുണ്ടെന്നും കാണാൻ വരുമ്പോൾ കുഞ്ഞിനെ കൂടി കാണണമെന്നുമാണ് അരുണിനോടു പറഞ്ഞത്.

ALSO READ: ആ കറുത്ത ദിനങ്ങളുടെ ഓർമയിൽ ലോകം; ഇന്ന് ഹിരോഷിമ ദിനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News