ടെറസിൽ കൃഷി ചെയ്ത് തുടങ്ങി; ഇന്ന് കൊയ്യുന്നത് പ്രതിവർഷം 1 കോടി രൂപ

anushka jaiswal farmer

ടെറസിൽ തക്കാളി വിത്ത് പാകുമ്പോഴാണ് കൃഷിയോടുള്ള തന്‍റെ സ്നേഹം യുപി സ്വദേശിനിയായ അനുഷ്ക ജയ്സ്വാൾ തിരിച്ചറിയുന്നത്. ചെടികൾ മുളച്ചു പൊന്തുന്നതിനോളം സന്തോഷം മറ്റൊന്നിനും തനിക്ക് തരാൻ കഴിയില്ലെന്ന് മനസിലാക്കിയ അനുഷ്‌ക കൃഷി തന്നെയാണ് തന്‍റെ വഴിയെന്ന് തിരിച്ചറിഞ്ഞത് അങ്ങനെയാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്ത അനുഷ്‌ക തന്‍റെ കോർപറേറ്റ് ജോലി മോഹങ്ങൾക്ക് ഫുൾ സ്റ്റോപ്പിട്ട് കൃഷിയിലേക്കിറങ്ങിയ കഥ കേട്ടാൽ ആരും ഞെട്ടും.

കൃഷിയോടുള്ള പാഷൻ ടെറസിൽ ചെയ്യുന്ന ചെറിയ കൃഷി രീതികളിൽ ഒതുങ്ങരുതെന്ന് തീരുമാനിച്ച അനുഷ്‌ക കൃഷിയെ പറ്റി ശാസ്ത്രീയമായി പഠിക്കാൻ തീരുമാനിച്ചു. മുൻകാല കൃഷി പരിചയം ഇല്ലാത്തതിനാൽ അനുഷ്‌ക നോയിഡയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ ടെക്‌നോളജിയിൽ ഹോർട്ടികൾച്ചർ കോഴ്‌സുകളിലും സോളാനിലെ കൂൺ കൃഷി പരിശീലനത്തിലും ചേർന്നു. സംരക്ഷിത കൃഷിയെക്കുറിച്ചുള്ള ഗവേഷണവും പരിശീലനവും പരമ്പരാഗത കൃഷിയുടെ വെല്ലുവിളികളായ കാലാവസ്ഥയുമായി ബന്ധപ്പെട്ട വിളനാശവും കീടബാധയും ഒഴിവാക്കാൻ അവളെ സഹായിച്ചു.

ALSO READ; ‘മാതൃശിശു ആരോഗ്യത്തില്‍ സമഗ്രമായ സമീപനം’; വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗത്തില്‍ കേരളത്തിന് അഭിനന്ദനം

ലഖ്‌നൗവിലെ മോഹൻലാൽഗഞ്ച് ഏരിയയിലെ സിസെന്ദി ഗ്രാമത്തിൽ ഒരേക്കർ ഭൂമി പാട്ടത്തിനെടുത്ത് 2021 ൽ അനുഷ്‌ക കൃഷിയാരംഭിച്ചു. ഇംഗ്ലീഷ് വെള്ളരിയിൽ തുടങ്ങിയ അനുഷ്കയുടെ കാർഷിക കരിയർ അതിവേഗം പടർന്ന് പന്തലിച്ചു. ആദ്യ വിളവെടുപ്പിൽ തന്നെ 51 ടൺ വെള്ളരിയാണ് ലഭിച്ചത്. ഇതോടെ വിദേശത്തു നിന്നുള്ള പല തരം പച്ചക്കറി വർഗ്ഗങ്ങൾ കൃഷി ചെയ്യാൻ അനുഷ്ക തീരുമാനിച്ചു. ചുവപ്പും മഞ്ഞയും കുരുമുളക്, കാബേജ്, ബോക് ചോയ്, ചീര, ചുവന്ന കാബേജ് തുടങ്ങിയ വിദേശ പച്ചക്കറികൾ ഉൾപ്പെടുത്തി തന്‍റെ കൃഷിയിടം വിപുലപ്പെടുത്തി.

2024-ഓടെ, ആറ് ഏക്കർ പോളിഹൗസ് ഫാമിംഗിലേക്ക് അനുഷ്ക തന്‍റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. ഇന്ന് 30 തൊഴിലാളികൾ ജോലി ചെയ്യുന്ന തന്‍റെ ഫാമിലൂടെ അനുഷ്ക  പ്രതിവർഷം 500 ടൺ വിദേശ പച്ചക്കറികളാണ് വിൽക്കുന്നത്. അനുഷ്‌കയുടെ ഉൽപ്പന്നങ്ങൾ ബ്ലിങ്കിറ്റ്, ബിഗ് ബാസ്‌ക്കറ്റ് തുടങ്ങിയ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ലുലു ഹൈപ്പർമാർക്കറ്റ് പോലുള്ള പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലകളിലും ഡൽഹിയിലെയും വാരണാസിയിലെയും മൊത്തവ്യാപാര വിപണികളിലും ലഭ്യമാണ്. ദി ബെറ്റർ ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് ഉയർന്ന നിലവാരമുള്ള വിദേശ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിലൂടെ പ്രതിവർഷം ഒരു കോടി രൂപയാണ് 28 കാരിയായ അനുഷ്‌ക ജയ്സ്വാൾ തന്‍റെ പാഷനായ കൃഷിയിൽ നിന്നും നേടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News