സിനിമ – ക്രിക്കറ്റ് ആരാധകർ ഒരേപോലെ ഇഷ്ട്ടപ്പെടുന്ന താരങ്ങളാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും. ഇരുവരെയും സംബന്ധിക്കുന്ന വാർത്തകൾ കുറഞ്ഞ സമയം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കോഹ്‌ലിയുടെ 35-ാം ജന്മദിനത്തിൽ അനുഷ്ക പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.
ALSO READ: സിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നു: മന്ത്രി വീണാ ജോര്‍ജ്
”ജീവിതത്തിലെ ഓരോ കര്‍ത്തവ്യവും അക്ഷരാര്‍ഥത്തില്‍ അസാമാന്യമായാണ് താങ്കള്‍ നിര്‍വഹിക്കുന്നത്. ശ്രേഷ്ഠമായ തലപ്പാവില്‍ കൂടുതല്‍ തൂവലുകള്‍ കൂട്ടിച്ചേര്‍ക്കുന്നത് താങ്കള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ ജന്മത്തിലും വരും ജന്മങ്ങളിലും എല്ലാ രൂപത്തിലും ഭാവത്തിലും, അതെങ്ങനെ തന്നെയായാലും താങ്കളെ ഞാന്‍ അനന്തമായി പ്രണയിച്ചുകൊണ്ടേയിരിക്കും”, – ഇങ്ങനെയാണ് അനുഷ്‌ക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ALSO READ: ശക്തമായ മഴ; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ, ജാഗ്രത
ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം തന്നെ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. 2017 ലായിരുന്നു ഇരുവരും വിവാഹിതരായത്. നീണ്ട പ്രണയത്തിനൊടുവിലായിരുന്നു കോഹ്‌ലിയുടെയും അനുഷ്‌കയുടെയും വിവാഹം. ഇവർക്ക് വാമിക എന്നൊരു മകളുമുണ്ട്.
View this post on Instagram
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here