അനുഷ്‌ക ശര്‍മ്മ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അരങ്ങേറ്റം കുറിക്കുന്നു

ദീപിക പദുക്കോണിനു ശേഷം അനുഷ്‌ക ശര്‍മ്മ കാന്‍ 2023 ല്‍ അരങ്ങേറ്റം കുറിക്കുന്നു. ഓസ്‌കാര്‍ ജേതാവ് കേറ്റ് വിന്‍സ്ലെറ്റ്നോടൊപ്പം സിനിമയിലെ സ്ത്രീകളെ ആദരിക്കുന്ന പരിപാടിയുടെ ഭാഗമായിരിട്ടാണ് അനുഷ്‌ക പരിപാടയില്‍ പങ്കെടുക്കുന്നത്. ഫ്രഞ്ച് അംബാസിഡര്‍ ഇമ്മാനുവേല്‍ ലെനിന്‍ ഫെസ്റ്റിവലില്‍ അനുഷ്‌കയുടെ സാന്നിധ്യം സ്ഥിതീകരിച്ചു. ഇതിനു മുന്നോടിയായി അനുഷ്‌കയും ഭര്‍ത്താവ് വിരാട് കോഹിലിയുമായി കൂടിക്കാഴ്ച നടത്തി എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രവും ഇമ്മാനുവല്‍ ലെനിന്‍ അടിക്കുറുപ്പോടെ ട്വിറ്ററില്‍ പങ്കുവെച്ചു.

‘വിരാട് കോഹ്ലിയെയും അനുഷ്‌ക ശര്‍മ്മയെയും കണ്ടുമുട്ടിയതില്‍ സന്തോഷമുണ്ട് വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ ഞാന്‍ വിരാടിനും ടീം ഇന്ത്യയ്ക്കും എല്ലാ ആശംസകളും നേരുന്നു, ഒപ്പം അനുഷ്‌കയുടെ കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള യാത്രയെക്കുറിച്ച് ചര്‍ച്ച ചെയ്തു’

മെയ് 16 മുതല്‍ 27 വരെയാണ് ചലച്ചിത്രമേളയുടെ എഴുപത്തി ആറാം എഡിക്ഷന്‍ നടക്കുന്നത്. മുന്‍പ് ഷര്‍മിള ടാഗോര്‍, ഐശ്വര്യ റായ്, വിദ്യ ബാലന്‍, ദീപിക പദുക്കോണ്‍ തുടങ്ങിയ അഭിനേതാക്കള്‍ ഫ്രഞ്ച് മേളയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യന്‍ ചലച്ചിത്രമായ ‘കെന്നഡി’ ‘ആഗ്ര’ ഫെസ്റ്റിവലില്‍ സ്‌ക്രീന്‍ ചെയ്യും. ഈ വര്‍ഷം നെറ്റ്ഫ്‌ലിക്‌സ്് ചിത്രമായ ‘ചെക്ഡാ സ്പ്രെസ്സ് ‘( chakda xpress ) ലൂടെ അനുഷ്‌ക ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരിച്ചെത്തുന്ന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News