മോളിവുഡ് കീഴടക്കാൻ തെന്നിന്ത്യൻ താര റാണി എത്തുന്നു; ജന്മദിനത്തിൽ ക്യാരക്റ്റർ വീഡിയോ പുറത്തു വിട്ട് കത്തനാർ ടീം

ANUSHKA SHETTY KATHANAR

മലയാളികളുടെ ഹൃദയം കീഴടക്കാൻ തെന്നിന്ത്യൻ താരറാണി അനുഷ്ക ഷെട്ടി എത്തുന്നു. ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന കത്തനാർ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് അനുഷ്ക മലയാളത്തിൽ എത്തുന്നത്. താരത്തിന്റെ ജന്മദിനമായ ഇന്ന് പ്രത്യേക ക്യാരക്ടർ വീഡിയോ കത്തനാർ ടീം പുറത്തു വിട്ടു.

നിള എന്ന കഥാപാത്രത്തെയാണ്  കത്തനാറിൽ അനുഷ്ക അവതരിപ്പിക്കുക. ഇതിന്‍റെ സെക്കന്‍റുകൾ ദൈർഘ്യമുള്ള വിഡിയോയായണ് പുറത്തു വിട്ടിരിക്കുന്നത്. പല നിറങ്ങളിലുള്ള നൂലൂകള്‍ ചേര്‍ന്നെത്തി കഥാപാത്രത്തിന്‍റെ രൂപം നെയ്‌തെടുക്കും പോലെയാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.

ALSO READ; ഒടിടി അലർട്ട്: നാളെ ഡിജിറ്റൽ റിലീസിനെത്തുന്ന 3 ബിഗ് ബജറ്റ് സിനിമകൾ ഇവയൊക്കെയാണ്

‘പ്രിയപ്പെട്ട അനുഷ്‌ക ഷെട്ടിക്ക് ജന്മദിനം ആശംസിക്കുന്നു. കത്തനാര്‍ – ദ വൈല്‍ഡ് സോ‍ഴ്സറര്‍ എന്ന ചിത്രത്തിലെ ആകര്‍ഷകമായ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെയ്പ്പ് നടത്തുകയാണ് അനുഷ്‌ക,’ എന്ന വരികളോടെയാണ് അണിയറ പ്രവര്‍ത്തകര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കടമറ്റത്തു കത്തനാരുടെ കഥയാണ് റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാര്‍ – ദി വൈല്‍ഡ് സോഴ്‌സറര്‍’ എന്ന സിനിമയിൽ പറയുന്നത്. അനുഷ്‌ക ഷെട്ടിക്കും ജയസൂര്യക്കുമൊപ്പം പ്രഭുദേവയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍,  ജാപ്പനീസ്, ജര്‍മന്‍ തുടങ്ങി 17 ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News