നിലമ്പൂരിൽ മത്സരിക്കില്ല, ഉപതെരഞ്ഞെടുപ്പിൽ പിന്തുണ കോൺഗ്രസിന്; അൻവറിന്‍റെ നിർദേശത്തിൽ യുഡിഎഫിൽ അമർഷം

pv-anvar-mla

നിലമ്പൂർ എംഎൽഎ സ്ഥാനം താൻ രാജിവച്ചിരിക്കുകയാണെന്നും ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിർത്തുന്ന സ്ഥാനാർത്ഥിക്ക് തന്‍റെ പൂർണ്ണ പിന്തുണ നൽകുമെന്നും പിവി അൻവർ. നിയമസഭയിലെത്താൻ സഹായിച്ച ഇടത് മുന്നണിക്കും വോട്ടർമാർക്കും നന്ദി രേഖപ്പെടുത്തുന്നു. നേരത്തെ മെയിൽ മുഖേന രാജിക്കത്ത് അയച്ചിരുന്നു. സ്വന്തം കൈപ്പടയിൽ എഴുതി രാജിക്കത്ത് നൽകണമെന്ന് നിയമം പറയുന്നുണ്ട്.

ഇനി മുതൽ തൃണമൂൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുമെന്നും അൻവർ പറഞ്ഞു. തൃണമൂൽ കോൺഗ്രസിൻറെ ഭാഗമാകുകയാണെങ്കിൽ താൻ ഉന്നയിക്കുന്ന വിഷയങ്ങൾ പാർലമെൻറിൽ ഉന്നയിക്കാം എന്ന മമതാ ബാനർജി ഉറപ്പു നൽകിയിരുന്നു.

ALSO READ; ‘അന്‍വര്‍ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടിയല്ല, താന്‍ ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാം’: ആര്യാടന്‍ ഷൗക്കത്ത്

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് രാജി വച്ച് തൃണമൂൽ കോൺഗ്രസിന്‍റെ ഭാഗമാകാം എന്നാണ് ഞാൻ പറഞ്ഞിരുന്നത്. എന്നാൽ നിങ്ങൾ അടിയന്തരമായി എംഎൽഎ സ്ഥാനം രാജിവച്ച് പാർട്ടിയുടെ ഭാഗമാകണമെന്ന് അവർ പറഞ്ഞു. തുടർന്ന് ബന്ധപ്പെട്ടവരുമായി സംസാരിച്ച് രാജി തീരുമാനിക്കുകയായിരുന്നുവെന്നും അൻവർ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിർത്തുന്ന സ്ഥാനാർത്ഥിയായി ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയിയെ പരിഗണിക്കണമെന്നും പിവി അൻവർ ആവശ്യപ്പെട്ടു. എന്നാൽ, നിലമ്പൂരിൽ ആര് സ്ഥാനാർത്ഥിയാവണമെന്ന് കോൺഗ്രസ്സും യുഡിഎഫും തീരുമാനിക്കുമെന്ന് പികെ ബഷീർ എംഎൽഎ പറഞ്ഞു. രാജിവെക്കുന്നതും യുഡിഎഫിനെ പിന്തുണക്കുന്നതും അദ്ദേഹത്തിന്‍റെ ഇഷ്ടമാണെന്നും പികെ ബഷീർ പറഞ്ഞു. കോൺഗ്രസിലും യുഡിഎഫിലും ഭിന്നതയുണ്ടാക്കാനുള്ള അൻവറിന്‍റെ നീക്കത്തിൽ നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ ഒരു പോലെ അമർഷമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News