ഒരു തെറ്റുകാരനെയും വച്ചുപൊറുപ്പിക്കില്ല എന്നതാണ് പാര്‍ട്ടി നയമെന്നും അന്‍വറിന്റെ പരാതികള്‍ പരിശോധിക്കുന്നതിനിടയില്‍ അദ്ദേഹം പാര്‍ട്ടിയെ വിശ്വസിച്ചില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
അന്‍വര്‍ ഭരണ തലത്തിലെ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതി പരസ്യമായി ഉന്നയിച്ചു. പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കും സര്‍ക്കാറുമായി ബന്ധപ്പെട്ടവര്‍ സര്‍ക്കാരില്‍ ഉന്നയിക്കും. അന്‍വര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പാര്‍ട്ടി സെക്രട്ടറിയേറ്റിനും ലഭിച്ചിരുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ചു. സുജിത് ദാസ് ഐപിഎസിനെ സസ്‌പെന്‍ഡ് ചെയ്യുന്ന നടപടി സ്വീകരിച്ചു. മലപ്പുറത്തു മാറ്റങ്ങള്‍ വരുത്തി. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ മലപ്പുറത്തെ പൊലീസ് തലപ്പത്ത് മാറ്റങ്ങള്‍ വരുത്തി. അന്‍വര്‍ നല്‍കിയ പരാതി പാര്‍ട്ടി ചര്‍ച്ച ചെയ്തു. തീരുമാനം പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അന്ന് പി ശശിക്ക് എതിരെ ആരോപണം ഉണ്ടായിരുന്നില്ല. പിന്നീടാണ് രണ്ടാമത് ഒരു പരാതി കൂടി നല്‍കിയത്. അതും പാര്‍ട്ടി പരോശോധിച്ചു. പാര്‍ട്ടി സെക്രട്ടറിയേറ്റിന് ശേഷം 3ന് കാണാം എന്ന് തീരുമാനിച്ചതാണ്. അതിനിടയിലാണ് എല്ലാ സീമകളും ലംഘിച്ചത് പരാതികള്‍ പരിശോധിക്കുന്നതിനിടയില്‍ പാര്‍ട്ടിയെ വിശ്വസിച്ചില്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
വന്ന പരാതികള്‍ പരിശോധിക്കുന്നതിന്റെ ഇടയില്‍ പാര്‍ട്ടിയിലും, സര്‍ക്കാരിലും വിശ്വസിച്ചു മുന്നോട്ട് പോകാന്‍ അന്‍വര്‍ തയ്യാറായില്ല. മാത്രമല്ല ബിജെപിയും പ്രതിപക്ഷവും ഉന്നയിക്കുന്ന രീതിയില്‍ അന്‍വര്‍ ആരോപണം ഉന്നയിക്കുന്നു. പ്രതിപക്ഷവും, മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങള്‍ തന്റെതായ രീതിയില്‍ അവതരിപ്പിക്കുകക മാത്രമാണ് അന്‍വര്‍ ചെയ്തത്. അന്‍വര്‍ പരസ്യ പ്രതികരണത്തില്‍ നിന്നും മാറിനില്‍ക്കാന്‍ പറഞ്ഞിട്ടും തയ്യാറായില്ല.പല തവണ പറഞ്ഞിട്ടും മാറി നില്‍ക്കാന്‍ അന്‍വര്‍ തയ്യാറായില്ല. അന്‍വറിന്റെ പരാതി പരിശോധിക്കാതെ ഇരിക്കുകയോ, കേള്‍ക്കാതെ ഇരിക്കുകയോ ചെയ്യന്ന ഒരു സമീപനം സ്വീകരിച്ചിട്ടില്ല
നല്ല പരിഗണന പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: പി.വി അൻവറിനെതിരെ രൂക്ഷവിമർശനമുയർത്തി മുതിർന്ന സി.പി.ഐ.എം നേതാവും, മുൻമന്ത്രിയും ആയ ടി.കെ. ഹംസ
അന്‍വര്‍ ഇനി എന്ത് നിലപാട് സ്വീകരിക്കും എന്ന കാര്യം പാര്‍ട്ടി നോക്കിയിട്ടില്ല. യാതൊരു പരിഗണന കുറവും പാര്‍ട്ടിയോ സര്‍ക്കാരോ സ്വീകരിച്ചിട്ടില്ല. ഒരു തെറ്റുകരനെയും വച്ച് പൊറുപ്പിക്കില്ല എന്നതാണ് പാര്‍ട്ടി നയം. അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ചു നടപടി സ്വീകരിക്കും എന്ന് മുഖ്യമന്ത്രി പല തവണ ആവര്‍ത്തിച്ചു പത്ര സമ്മേളനം നടത്തി. പ്രതിപക്ഷം പോലും പറയാത്ത രീതിയില്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്ന സമീപനം അന്‍വറില്‍ നിന്നുണ്ടായി. കോ ലീ ബി സഖ്യം ഇപ്പോഴും നിലവില്‍ ഉണ്ട്. സര്‍ക്കാരിനെ അസ്ഥിര പെടുത്താനുള്ള നീക്കമാണ് സ്വര്‍ണക്കടത്ത്് ഉള്‍പ്പെടെ ആരോപിച്ചു നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് അര്‍ഹത പ്പെട്ടത് ഉള്‍പ്പെടെ ലഭിക്കാത്ത പ്രശ്‌നങ്ങള്‍ ഉണ്ട്. അതിനെ യുഡിഎഫും എതിര്‍ക്കുന്നില്ല. ഇതിനെതിരെ ഒരക്ഷരം മിണ്ടാത്തത് കോണ്‍ഗ്രസ് ബിജെപിക്ക് കൈകൊടുത്തു സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗം. ആര്‍എസ്എസ് ശാഖാകള്‍ക്ക് കാവല്‍ നിന്ന് എന്ന് പറഞ്ഞത് കെപിസിസി പ്രസിഡന്റ്ാണ്. ഗവര്‍ണറെ ഉപയോഗിച്ച് സര്‍വകലാശാലകളെ തകര്‍ക്കാനുള്ള നയം ബിജെപി ശ്രമിക്കുന്നു.218 സഖാക്കള്‍ രക്തസാക്ഷിത്വം വരിച്ചു. ആ ബിജെപി യുമായി ചേരുന്നു എന്നാ പ്രചാരണ വേല യാതൊരു അടിസ്ഥാനവും ഇല്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here