‘അൻവർ ഒരു ശത്രുവേ അല്ല; സിപിഐഎമ്മിന് ശത്രു വർഗീയതയും സാമ്രാജ്യത്വവും’

M SWARAJ

പി വി അൻവറിന് ഒരു മറുപടിയും കൊടുക്കിന്നില്ലെന്നും അൻവറിനെ പാർട്ടി ശത്രുവായി കാണുന്നില്ലെന്നും എം സ്വരാജ്. സിപിഐഎമ്മിന്‍റെ മുമ്പിൽ ശത്രുവായി നിൽക്കാനുള്ള വലിപ്പം അൻവറിനില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന് ശത്രു വർഗീയതയും സാമ്രാജ്യത്വവും ആണ്. സ്വന്തം കുടുംബത്തെ പോലെ അദ്ദേഹത്തെ പരിഗണിച്ചു. നിലമ്പൂരിൽ അൻവർ നടത്തിയ പരിപാടിയിലേക്ക് ഒരു പാർട്ടി അംഗമോ അനുഭാവിയോ തിരിഞ്ഞു നോക്കിയില്ല.

ALSO READ: പിറവിയിലേ വേട്ടയാടപ്പെട്ടവരാണ് കമ്മ്യൂണിസ്റ്റുകാർ; പാർട്ടിയെ ചൊറിയാൻ വരുന്നവർ ഇത് തിരിച്ചറിയണം: എം സ്വരാജ്

ഒരു ചെറു കാറ്റടിച്ചാൽ ചാഞ്ഞു വീഴുന്ന പാർട്ടിയല്ല സിപിഐ എം. ഒരാൾ, ഒരംഗം പോയാൽ ഞങ്ങൾ ബേജാറായേനെ, പക്ഷേ അതുണ്ടായില്ല. രാഷ്ട്രീയ മൂല്യങ്ങളിൽ അടിയുറച്ചു നിൽക്കുന്നവരാണ് ഏറനാട്ടിലെ സിപിഐ എം. റിസർവ് ബാങ്കിലെ മുഴുവൻ പണം ഒരു തട്ടിൽ വെച്ചാലും സിപിഐഎമ്മിന്‍റെ തട്ട് താണു തന്നെയിരിക്കും. സഖാവ് കുഞ്ഞാലിയുടെയും പൗലോസിന്‍റെയും നാടാണിതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News