അഖില്‍ മാരാരിന്റെ പ്രചാരണം പച്ചക്കള്ളം ! ലാപ്‌ടോപ്പുകളും ദുരിതാശ്വാസ നിധിയും; മറുപടിയുമായി അന്‍വര്‍ സാദത്ത്

Akhil Marar

വിദ്യാശ്രീ – വിദ്യാകിരണം ലാപ്‌ടോപ്പുകളുമായും മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയുമായും അഖില്‍ മാരാര്‍ സോഷ്യല്‍മീഡിയയിലൂടെ നടത്തുന്ന വ്യജ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഖില്‍ മാരാര്‍ക്ക് മറുപടി നല്‍കിയത്.

ഫേസ്ബുക്ക്  പോസ്റ്റിന്റെ പൂര്‍ണരൂപം:

വിദ്യാകിരണം ലാപ്‍ടോപ്പുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും
+++++++
KSFE കുടുംബശ്രീയുമായി ചേര്‍ന്ന് നടത്തിയ ‘വിദ്യാശ്രീ’ പദ്ധതി കുടുംബശ്രീ അംഗങ്ങള്‍ക്ക് ലോണ്‍ ഉപയോഗിച്ച് ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കാനാണ്. അതിന്‍പ്രകാരം വാങ്ങിയ ലാപ്‍ടോപ്പുകളില്‍ അവശേഷിക്കുന്നവയാണ് കോവിഡ് കാലത്ത് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി സ്കൂളുകള്‍ക്ക് വിദ്യാകിരണം പദ്ധതിയിലൂടെ ലഭ്യമാക്കിയത്. ഇതിനു മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക ചെലവാക്കിയിട്ടുള്ളത്.
കെ.എസ്.എഫ്.ഇ. യുടെ ലോണധിഷ്ഠിത ‘വിദ്യാശ്രീ’ പദ്ധതിയും പൊതുവിദ്യാഭ്യാസ വകുപ്പില്‍ കൈറ്റ് വഴി നടപ്പാക്കിയ ‘വിദ്യാകിരണം’ പദ്ധതിയും ഒന്നല്ല. KSFE യുടെ വിദ്യാശ്രീയ്ക്ക് CMDRF-ല്‍ നിന്നും ഒരു തുകയും ചെലവാക്കിയിട്ടില്ല.
വിദ്യാകിരണം പദ്ധതി സമയത്ത് വിദ്യാകിരണം പോര്‍ട്ടല്‍ വഴിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായമെത്തിയത്. അതിന് പുറമെ CSR ഫണ്ട് വഴി കൈറ്റിനും തുക ലഭിച്ചു. ഇതിന്റെ കണക്ക് താഴെപ്പറയും പ്രകാരമാണ്.
(1)കെ.എസ്.എഫ്.ഇ.യുടെ വിദ്യാശ്രീയില്‍ വാങ്ങിയ ലാപ്‍ടോപ്പുകള്‍ വിദ്യാകിരണം പദ്ധതിവഴി നല്‍കിയത് (ഇതിനുള്ള തുക CMDRF ല്‍ നിന്ന്) – 45313
(2) വിദ്യാകിരണം പദ്ധതിവഴി കൈറ്റ് വാങ്ങിയത് – 2360
ആകെ ലാപ്‍ടോപ്പുകള്‍ – 47673
ഈ ലാപ്‍ടോപ്പുകള്‍ നിലവില്‍ ഏത് സ്കൂളുകളിലാണ്
ഉള്ളത് എന്ന് ‘സമേതം’ പോര്‍ട്ടലിലെ വിദ്യാകിരണം ലിങ്കില്‍
https://sametham.kite.kerala.gov.in/vidhyakiranam/dashboard ലഭ്യമാണ്.
ധനകാര്യ വിശകലനം
——-
1. CMDRF ല്‍ നിന്നും 45313 ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കിയതിന് കെ.എസ്.എഫ്.ഇ.യ്ക്ക് നല്‍കിയത്
(1.1)
G.O. (Rt) No. 69/2022/ITD dated 23.04.2022 വഴി – 68,06,46,283/-
(1.2) സ.ഉ. (സാധാ) നം. 162/2023/GEDN തീയതി: 10.03.2023 – 13,37,29,937/-
(അതായത് ഒരു ലാപ്‍ടോപ്പിന് ശരാശരി 17,972.24 രൂപ വീതം 45313 ലാപ്‍ടോപ്പിന് 81.43 കോടി രൂപ) – 81,43,76,220/-
2. കൈറ്റിന് ലഭിച്ചത്
(2.1) വിദ്യാകിരണം പോര്‍ട്ടല്‍ വഴി CMDRF ല്‍ ലഭിച്ച തുക – 2.99 കോടി രുപ
(2.2) കൈറ്റിന് വിവിധ സ്ഥാപനങ്ങള്‍ CSR തുകയായി നല്‍കിയത്
(2.2.1) SBI – 40 ലക്ഷം രൂപ
(2.2.2) Asther DM Health Care Ltd. – 15 ലക്ഷം രൂപ
(2.2.3) MIMS Calicut – 35 ലക്ഷം രൂപ
(2.2.4) TJSV Steel Fabrication – 15 ലക്ഷം രൂപ
ആകെ (2360 ലാപ്‍ടോപ്പുകള്‍ക്ക്) – 4,04,22,151/-
പദ്ധതിയുടെ നാള്‍വഴികള്‍
+++++++
(1) കോവിഡ് സമയത്ത് പൊതുവിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കാനായി ഉപകരണങ്ങള്‍ ആവശ്യമുള്ള കുട്ടികള്‍ക്ക് സമൂഹ സഹായത്തോടെ ലഭ്യമാക്കാന്‍ 10.08.2021 ന് സ.ഉ. (സാധാ) നം. 3609/2021/പൊ.വി.വ. അവ സര്‍ക്കാര്‍ ഉത്തരവ് വഴി ‘വിദ്യാകിരണം’ പദ്ധതി പ്രഖ്യാപിക്കുന്നു.
(2) 01.09.2021 ലെ സ.ഉ.(സാധാ) നം 3652/2021/പൊ.വി.വ. സര്‍ക്കാര്‍ ഉത്തരവ് വഴി ഹൈടെക് പദ്ധതിയുടെ ഭാഗമായി കൈറ്റ് സ്കൂളുകള്‍ക്ക് വിതരണം ചെയ്ത ലാപ്‍ടോപ്പുകള്‍ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിഭാഗം കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുന്നു.
(3) എന്നാല്‍ സ്കൂളുകളിലെ കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കുന്നതിന് പകരം നിലവില്‍ വിദ്യാശ്രീ പദ്ധതിയിലേയ്ക്ക് കെ.എസ്.എഫ്.ഇ. വഴി ഐ.ടി. മിഷന്‍ ടെണ്ടര്‍ വഴി വാങ്ങിയ ലാപ്‍ടോപ്പുകളില്‍ അവശേഷിക്കുന്നവ ഉപയോഗിക്കാമെന്ന് 23.09.2021 ലെ സര്‍ക്കാര്‍തല യോഗത്തില്‍ തീരുമാനിച്ചു. അതനുസരിച്ച് 04.10.2021 ന് ഐ.ടി. വകുപ്പ് G.O.(MS) No. 31/2021/ITD പ്രകാരം ഉത്തരവായി.
(4) സംസ്ഥാനത്തെ പട്ടികവര്‍ഗ കുട്ടികള്‍ക്ക് വിദ്യാശ്രീ പദ്ധതിയുടെ വിദ്യാകിരണം പദ്ധതിയിലേക്ക് ലഭ്യമായ പുതിയ ലാപ്‍ടോപ്പുകള്‍ സ്കൂളുകള്‍ വഴി ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന മാതൃകയില്‍ വിതരണം ചെയ്യാന്‍ കൈറ്റിനെ ചുമതലപ്പെടുത്തി 11.10.2021 ന് സ.ഉ.(സാധാ) നം. 4547/2021/പൊ.വി.വ ഉത്തരവിറങ്ങുന്നു.
(5) കുട്ടികള്‍ക്ക് ലാപ്‍ടോപ്പ് വിതരണം ചെയ്യുന്നതിന്റെ മുന്നോടിയായി സ്കൂളും കുട്ടിയുടെ രക്ഷാകര്‍ത്താവും തമ്മില്‍ ഒപ്പുവെയ്ക്കേണ്ട ധാരണാപത്രത്തിന് സ.ഉ (സാധാ) നം. 4843/2021/പൊ.വി.വ തീയതി 28.10.2021 പ്രകാരം സര്‍ക്കാര്‍ അനുമതി നല്‍കുന്നു.
(6) കൈറ്റ് ‘സമ്പൂര്‍ണ’ പോര്‍ട്ടല്‍ വഴി സഹായം ആവശ്യമുള്ള കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. തുടര്‍ന്ന് ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസിലെ പട്ടികവര്‍ഗ വിഭാഗം കുട്ടികളുടേയും പത്തും പന്ത്രണ്ടും ക്ലാസുകളിലെ പട്ടികജാതി കുട്ടികള്‍ക്കും സ്കൂളുകള്‍ വഴി ലഭ്യമാക്കുന്നു.
(7) ഐ.ടി. മിഷന്‍ കെ.എസ്.എഫ്.ഇ.യ്ക്ക് വേണ്ടി ടെണ്ടര്‍‍ ചെയ്ത 45313 ലാപ്‍ടോപ്പുകള്‍ക്ക് പുറമെ CSRലൂടെയും CMDRF ലൂടെയും ലഭിച്ച ലാപ്‍ടോപ്പുകള്‍ (ആകെ 2360) ജെം പോര്‍ട്ടല്‍ വഴി ടെണ്ടര്‍ ചെയ്ത് വാങ്ങാന്‍ G.O.(Rt) No. 2073/2022-GEDN dated 27.03.2022 വഴി കൈറ്റിനെ ചുമതലപ്പെടുത്തുന്നു.
(😎 ലാപ്‍ടോപ്പുകള്‍ നല്‍കിയതിന്റെ നിലവിലെ സ്കൂള്‍ തിരിച്ചുള്ള വിവരം (ജില്ല, നിയമസഭാ മണ്ഡലം, പാര്‍ലമെന്റ് മണ്ഡലം, തദ്ദേശ സ്വയംഭരണ സ്ഥാപനം, സ്കൂള്‍ എന്നിങ്ങനെ തിരിച്ച്) എളുപ്പം ലഭ്യമാകുന്ന രീതിയില്‍‍ ‘സമേതം’ പോര്‍ട്ടലില്‍ 2021 മുതല്‍ ലഭ്യമാക്കി വരുന്നുണ്ട്.
കെ. അൻവർ സാദത്ത്
സിഇഒ, കൈറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News