‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇനി ഒടിടിയിൽ

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടത്തും’ ഒടിടിയിലേക്ക്. മാർച്ച് 8 മുതൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 9നാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണവും കളക്ഷനും നേടിയ ചിത്രമാണ് തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമിച്ച ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. പ്രദർശനത്തിനെത്തിച്ചത് തീയറ്റർ ഓഫ് ഡ്രീംസാണ്. തിരക്കഥയും സംഭാഷണവും ജിനു വി എബ്രാഹമിന്റെതാണ്.

ALSO READ: ഗുണ ചിത്രത്തിന്റെ ആദ്യ സംവിധായകന്‍ സിബി മലയില്‍ ആയിരുന്നു; പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കി വേണു

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ജോണറിലുള്ള ചിത്രത്തിൽ സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
ഈ ചിത്രത്തിലൂടെ തമിഴിലെ സൂപ്പര്‍ സംഗീത സംവിധായകന്‍ സന്തോഷ് നാരായണനും മലയാളത്തിലേക്കെത്തും. സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ ആദ്യ മലയാള ചിത്രം കൂടിയാണ് അന്വേഷിപ്പിൻ കണ്ടെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News