ബിജെപിയെ പുറത്താക്കാൻ എന്ത് ത്യാഗവും സഹിക്കും; ബിജെപിയും കോൺഗ്രസും ഒന്നിച്ച് ഇടതുപക്ഷത്തിനെതിരെ വ്യാജ പ്രചരണം നടത്തുന്നു : എം.എ. ബേബി

ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന വർഗീയ ഫാസിസ്‌റ്റ്‌ സർക്കാരിനെ പുറത്താക്കാൻ എന്ത്‌ ത്യാഗം സഹിക്കാനും സിപിഐഎം സന്നദ്ധമാവുമെന്ന്മെന്ന്‌ പൊളിറ്റ്‌ ബ്യൂറോ അംഗം എം.എ. ബേബി. ഫാസിസ്‌റ്റ്‌ ശക്തികളെ അധികാരത്തിൽനിന്ന്‌ ഒഴിവാക്കലാണ്‌ സിപിഐഎം ലക്ഷ്യമെന്നും ഇഎംഎസ്‌ സ്‌മൃതി ദേശീയ സെമിനാർ ഉദ്‌ഘാടനം ചെയ്‌ത്‌ എം.എ. ബേബി പറഞ്ഞു.

Also Read: സുധാകരന്‍ പറയുന്നത് പച്ചക്കള്ളം; കെപിസിസി പ്രസിഡന്റ് കൈപ്പറ്റിയത് പത്ത് ലക്ഷം രൂപയെന്ന് പരാതിക്കാരന്‍

വർഗീയ മഹാവിപത്തിന്‌ തടയിടാൻ സംസ്ഥാനങ്ങൾക്ക്‌ അനുസൃതമായി പ്രായോഗിക കൂട്ടുക്കെട്ടുകളാണ്‌ രൂപപെടുത്തേണ്ടത്‌. കോൺഗ്രസുമായി പോലും നീക്കുപോക്കുണ്ടാക്കും. നാടിന്റെയും ജനങ്ങളുടെയും ഭാവി കണക്കിലെടുത്താണ്‌ നയങ്ങൾ രൂപീകരിക്കുകയെന്നും ബേബി വ്യക്തമാക്കി.

കേരളത്തിൽ സിപിഐ എമ്മിനും ഇടതുപക്ഷ സർക്കാറിനുമെതിരെ ബിജെപിക്കൊപ്പം ചേർന്നാണ്‌ കോൺഗ്രസ്‌ കള്ളപ്രചാരണം നടത്തുന്നത്‌. എന്നിട്ടും ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ്‌ സർക്കാരിനെ താഴെയിറക്കാൻ സിപിഐ എമ്മിന്റ സിറ്റിങ് സീറ്റ്‌ കോൺഗ്രസിന്‌ വിട്ടുകൊടുത്തു. അതുവഴി ബിജെപിയുടെ 11 സീറ്റ്‌ കുറക്കാനായി. കോൺഗ്രസിന്‌ നിയസഭയിൽ പ്രാതിധ്യവും കിട്ടി. 2004ൽ ബിജെപി ഭരണം തടയാൻ കോൺഗ്രസിന്‌ സിപിഐഎം പിന്തുണ നൽകി.

Also Read: മുംബൈയും ദില്ലിയും ലോകത്ത് സൗഹൃദപരമല്ലാത്ത നഗരങ്ങളുടെ പട്ടികയിൽ

ജനങ്ങൾ സമരം ചെയ്‌ത് നേടിയ രാഷ്‌ട്രീയ സ്വാതന്ത്ര്യം അർഥവത്താകണമെങ്കിൽ സാമ്പത്തിക സാതന്ത്ര്യം കൂടിവേണം, അതിന് സാമ്രാജ്യത്വ ചൂഷണ ക്രമം പൊളിച്ചെഴുതണം. നവലോക സാമ്പത്തിക ക്രമത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ 1974ലെ പ്രഖ്യാപനം ഈ സന്ദേശമാണ്‌ നൽകുന്നത്‌. എന്നാൽ അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങൾ അതിനെ എതിർത്തു. 50 വർഷം കഴിഞ്ഞിട്ടും ഇന്നും അത്‌ പ്രസക്തമാണ്‌. ആഗോള നുണകൾ നിർമിച്ച്‌ അമേരിക്ക, രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിൽ ഇടപ്പെടുകയാണ്‌. രാജ്യ തലവനെ വരെ കൊല്ലുന്നു. നേരത്തെ കിട്ടിയ വിവരം തെറ്റാണെന്ന്‌ പിന്നീട്‌ ഇവർ പറയും. സദാം ഹുസൈനെ ഇത്തരത്തിൽ കൊലപ്പെടുത്തി. കേരളത്തിൽ പോലും കമ്യൂണിസ്‌റ്റ്‌ സർക്കാരിനെ അട്ടിമറിക്കാൻ ചാരസംഘടനകളെ ഉപയോഗിച്ചതായി പിന്നീട്‌ തെളിഞ്ഞിട്ടുണ്ട്‌. സംവാദങ്ങളിലും ചർച്ചകളിലും ഇ എം എസ് മുന്നോട്ടുവെച്ച സർഗാത്മകമായി മാതൃക ഊർജമാകണമെന്നും ബേബി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News