ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അപര്‍ണ ബാലമുരളി. മലയാളത്തിന് പുറമെ തമിഴിലും തന്റേതായ സ്ഥാനം ഉറപ്പിച്ച അപര്‍ണ 2020ല്‍ റിലീസായ സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് അർഹയായി. സുധ കൊങ്കാരയുടെ സംവിധാനത്തില്‍ 2020ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് സൂരറൈ പോട്ര്.
എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജി.ആര്‍. ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവ വികാസങ്ങളാണ് ചിത്രത്തിലെ പ്രമേയം. അപര്‍ണ ബാലമുരളി – സൂര്യ എന്നിവര്‍ ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രം കൂടിയായിരുന്നു സൂരറൈ പോട്ര്. ഇപ്പോൾ സൂരറൈ പോട്ര് സിനിമയെ കുറിച്ച് നടി നടത്തിയ വെളിപ്പെടുത്തൽ ഏറെ ചർച്ചയാവുകയാണ്. തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റമുണ്ടാക്കിയ ഒരു ചിത്രം കൂടെയാണ് സൂരറൈ പോട്ര് എന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഈക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.
Also read: ‘എന്റെ എല്ലാ മുൻകാമുകന്മാരും കാണുക’; വിവാഹ വാർഷികാഘോഷ നിമിഷങ്ങൾ പങ്കുവെച്ച് അമല പോൾ
അപർണയുടെ വാക്കുകൾ:
‘സൂരറൈ പോട്ര് വേറെ തന്നെയൊരു സിനിമയാണ്. അത് എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റമുണ്ടാക്കിയിട്ടുണ്ട്. എനിക്ക് സിനിമയോടുള്ള സമീപനം മാറി. അവാര്‍ഡ് ലഭിച്ചു. ആ സിനിമയില്‍ വര്‍ക്ക് ചെയ്ത രീതി വളരെ വ്യത്യസ്തമായിരുന്നു. എല്ലാം കൊണ്ടും സൂരറൈ പോട്ര് എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
പക്ഷെ അത് കാരണമാണ് ബാക്കിയുള്ള പടങ്ങള്‍ വന്നതെന്ന് എനിക്ക് തോന്നിയിട്ടില്ല. രായന്‍ ഉള്‍പ്പെടെയുള്ള ഏത് സിനിമയാണെങ്കിലും, ഞാന്‍ സൂരറൈ പോട്രില്‍ അഭിനയിച്ചത് കൊണ്ടല്ല എന്നെ അതില്‍ കാസ്റ്റ് ചെയ്തത്. സൂരറൈ പോട്രിന്റെ വിജയം എനിക്ക് ഏറെ സന്തോഷം നല്‍കിയ കാര്യം തന്നെയാണ്.
Also read: തിരക്കാഴ്ചയുടെ ഉത്സവമേളം ആരംഭിക്കുകയായി; 29-ാമത് ഐഎഫ്എഫ്കെ ക്ക് 13ന് തിരി തെളിയും
എന്നാല്‍ ആ സിനിമ കണ്ടത് കൊണ്ടല്ല മറ്റ് സിനിമകളില്‍ കാസ്റ്റ് ചെയ്തത്. അങ്ങനെ കാസ്റ്റ് ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല. പക്ഷെ പ്രീ ജഡ്ജ്‌മെന്റ് ഇല്ലാതെ ഒരു സിനിമയിലേക്ക് വിളിക്കുന്നത് കാണുമ്പോഴാണ് നമുക്ക് സന്തോഷമാകുന്നത്. ചില സമയത്ത് മഹേഷിന്റെ പ്രതികാരം കണ്ടിട്ടാകും വിളിക്കുന്നത്.
രായന്‍ എനിക്ക് സൂരറൈ പോട്രിന്റെ അടിസ്ഥാനത്തില്‍ വന്നതല്ല. പക്ഷെ ആ സിനിമ എന്റെ ജീവിതത്തില്‍ നല്ല കുറേ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ ഞാന്‍ സുധ മേമിനോട് എപ്പോഴും നന്ദിയുള്ള ആളാകും,’ അപര്‍ണ ബാലമുരളി പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here