‘എന്റെ വണ്ണം എന്നെ തളർത്തിയപ്പോൾ ആത്മവിശ്വാസം നൽകിയത് ആ നടനാണ്’: അപർണ ബാലമുരളി

ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവട് വച്ച നടിയാണ് അപര്‍ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ജെസി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് അപർണ. മലയാളത്തിന് പുറമെ തമിഴിലും തന്റേതായ സ്ഥാനം ഉറപ്പിച്ച അപര്‍ണ 2020ല്‍ റിലീസായ സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് അർഹയായി.

Also read:ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ട് ‘ബോഗയ്‌ന്‍വില്ല’ അണിയറപ്രവർത്തകർ, ട്രെയിലർ നാളെ

തമിഴിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ രായനിലും അപര്‍ണ അഭിനയിച്ചിട്ടുണ്ട്. ധനുഷ് സംവിധാനം ചെയ്ത് ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രത്തില്‍ മേഘലൈ എന്ന കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് അപർണയാണ്. ധനുഷിനെ കുറിച്ച് അപർണ പറയുന്ന വാക്കുകൾ വൈറലാവുകയാണ്. ഒരു മാസികയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് നടി ധനുഷിനെ കുറിച്ച് പറഞ്ഞത്.

Also read:ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; ശ്രീനാഥ്‌ ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

താന്‍ തടിവെച്ച സമയത്ത് ചെയ്ത സിനിമയാണ് രായനെന്നും എല്ലാവരും ആ സമയത്ത് തന്നെ തളര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ധനുഷും മറ്റു സഹ പ്രവര്‍ത്തകരും തനിക്ക് ഒരുപാട് ആത്മവിശ്വാസം നൽകിയെന്ന് അപര്‍ണ ബാലമുരളി പറഞ്ഞു. സ്‌ക്രീനില്‍ നന്നായി പെര്‍ഫോം ചെയ്യുക എന്ന മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്നതെന്നും വളരെ ആത്മവിശ്വാസം ലഭിച്ച സിനിമയായിരുന്നു രായനെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു. എത്ര ഉയരത്തിലെത്തിയാലും ഞാനെപ്പോഴും നന്ദിയുള്ളവളായിരിക്കും എന്നും അപർണ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News