നടി മാത്രമല്ല, ഇവന്റ് ഓർഗനൈസറും; കാളിദാസിന്റെയും മാളവികയുടെയും വിവാഹനിശ്ചയം കളർഫുള്ളാക്കി യുവ നടി

ദിവസങ്ങളുടെ വ്യത്യാസത്തിലായിരുന്നു താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മക്കളായ കാളിദാസ് ജയറാമിന്റെയും സഹോദരി മാളവിക ജയറാമിന്റെയും വിവാഹ നിശ്ചയം. കളർ‌ഫുൾ ആയ ചടങ്ങുകളായിരുന്നു ഇരുവരുടെയും. വിവാഹനിശ്ചയ വീഡിയോകളും ഫോട്ടോകളുമൊക്കെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ALSO READ: നിമിഷപ്രിയയുടെ മോചനം; യെമനിലേക്ക് പോകാന്‍ അമ്മയ്ക്ക് അനുമതി

നടി അപർണ ബാലമുരളിയായിരുന്നു രണ്ട് വിവാഹ നിശ്ചയങ്ങളുടെയും ഓർ​ഗനൈസർ. അപർണയും സുഹൃത്ത് മഹേഷ് രാജനും നടത്തുന്ന ഇവന്റ് പ്ലാനിങ് കമ്പനിയായ എലീസ്യൻ ഡ്രീംസ്കേപ്പ്സ് ആണ് വിവാഹനിശ്ചയ ചടങ്ങുകൾ മനോഹരമാക്കിയത്. കാളിദാസ്-താരിണി വിവാഹ നിശ്ചയ ചടങ്ങിൽ അപർ‌ണ നിറസാന്നിധ്യമായിരുന്നു. ഇത് വെറുമൊരു ചടങ്ങല്ല, നിങ്ങളുടെ പ്രണയവും സ്വപ്‌നങ്ങളും നെയ്‌തെടുക്കുകയാണ് എലീസ്യൻ ഡ്രീംസ്കേപ്പ്സ് ചെയ്യുന്നതെന്ന് കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയമൊരുക്കാൻ തന്റെ പുതിയ സംരംഭത്തെ ഏൽപിച്ചതിൽ സന്തോഷം പങ്കുവച്ച് അപർണ ബാലമുരളി സോഷ്യൽമീഡിയയിൽ കുറിച്ചു.

ALSO READ: കേന്ദ്രത്തിന്റെ ധനക്കമ്മി; അനുവദനീയമായതിന്റെ ഇരട്ടിയിലധികം എന്നു സമ്മതിച്ച് കേന്ദ്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News