അപർണ ദാസും ദീപക് പറമ്പോലും ഗുരുവായൂരിൽ വെച്ച്‌ വിവാഹിതരായി

ദീർക്കനാളത്തെ പ്രണയത്തിനൊടുവിൽ നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി.ഗുരുവായൂരിൽ വെച്ചായിരുന്നു ഇരുവരുടെയും താലികെട്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്.

Also read:പ്ലസ്ടു യോഗ്യതയുള്ളവർക്ക് കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിൽ അവസരം

2010ൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഇറങ്ങിയ മലർവാടി ആർട്സ് ക്ലബ്ബിലൂടെയാണ് ദീപക് സിനിമ രംഗത്തെത്തിയത്. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതമായ പയ്യന്മാർ, ക്യാപ്റ്റൻ, കണ്ണൂർ സ്‌ക്വാഡ് എന്നി ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ ദീപക് അഭിനയിച്ചിട്ടുണ്ട്. ഈ വർഷം ഇന്‍ഡസ്ട്രി ഹിറ്റായ മഞ്ഞുമേൽ ബോയ്സിലും നടൻ പ്രധാനവേഷത്തിൽ ഉണ്ട്. ഏപ്രിൽ 11ന് റിലീസ് ആയ വർഷങ്ങൾക്ക് ശേഷം ആണ് നടൻ അവസാനമായി അഭിനയിച്ച ചിത്രം.

Also read:വിക്രമിനൊപ്പം ഞെട്ടിക്കാൻ സിദ്ദിഖ്; ‘വീര ധീര ശൂരൻ’ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് താരം

2018ൽ റിലീസ് ആയ ഞാൻ പ്രകാശൻ എന്ന ചിത്രമാണ് അപർണ ദാസിന്റെ ആദ്യ ചിത്രം. ഡാഡാ, മനോഹരം , ബീസ്റ്റ് എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. മലയാളത്തിലും തമിഴിലും അല്ലാതെ ആദികേശവ എന്ന തെലുങ്ക് ചിത്രത്തിലും അപർണ അഭിനയിച്ചിട്ടുണ്ട്. സീക്രട്ട് ഹോം ആണ് നടിയുടെ പുതിയ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News