തൂക്കിലേറ്റിയുള്ള വധശിക്ഷക്ക് ബദൽ മാർഗം; കേന്ദ്രത്തിനോട് മറുപടി തേടി സുപ്രിം കോടതി

തൂക്കിലേറ്റിയുള്ള വധശിക്ഷക്ക് പകരം ബദൽ മാർഗം വേണോ എന്നത് വിശദമായി പരിശോധിക്കാൻ സുപ്രീംകോടതി. തൂക്കിലേറ്റിയുള്ള വധശിക്ഷ മനുഷ്യത്വരഹിതവും വേദനാജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ബദൽ മാർഗത്തെക്കുറിച്ച് പഠിക്കാൻ സമിതിയെന്ന നിർദേശം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മുന്നോട്ടുവെച്ചു. ഇതിൽ കേന്ദ്രത്തിന്റെ മറുപടി സുപ്രീംകോടതി തേടിയിട്ടുണ്ട്. ഹർജി മെയ് രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News