മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന്റെ 92-ാം ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പതിനാല് വിദ്യാര്‍ത്ഥികള്‍ക്കും മികച്ച ബാലസംഘടനയ്ക്കും ഏര്‍പ്പെടുത്തിയ ബാലപ്രതിഭാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മികച്ച ബാലസംഘടനാ പുരസ്‌കാരം മന്ത്രി അഡ്വ. ജിആര്‍ അനില്‍ സമര്‍പ്പണം നടത്തി. മികച്ച ബാലസംഘടനക്ക് ഏര്‍പ്പെടുത്തിയ ഡോ. എപിജെ അബ്ദുല്‍കലാം ബാലപ്രതിഭാ പുരസ്‌കാരം ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള ഏറ്റുവാങ്ങി.
Also Read; സംസ്ഥാന സ്കൂള്‍ കായികമേള: പാലക്കാട് സ്വര്‍ണം കൊയ്യുന്നു
ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട്, ട്രഷറര്‍ ആര്‍ ശാന്തകുമാര്‍, എക്‌സിക്യൂട്ടീവ് മെമ്പർമാരായ ഷൈനി കൊച്ചുദേവസി, റഫീക്ക് കടാത്തുമുറി, വിഷാല്‍ ആലപ്പുഴ, റജീന മഹീന്‍ തിരുവനന്തപുരം, മെമ്പര്‍മാരായ അനിത സുനില്‍ കൊല്ലം, ഖാദർ ചെമ്പ്രകാനം, ആന്‍സി ഷഫീക്, അനൂജ ശ്യാംകുമാർ, ഷാജി മഹീന്‍, ആസിഫ്, ദുനുംസ് തിരുവനന്തപുരം, തുടങ്ങിയവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റു വാങ്ങി. അറിവിന്റെ അഗ്‌നി ചിറകിലേറി നക്ഷത്രങ്ങള്‍ക്കൊപ്പം നടക്കാന്‍ പഠിപ്പിച്ച മഹാനായ മനുഷ്യസ്‌നേഹിയായിരുന്നു കലാംമെന്ന് മന്ത്രി അഡ്വ. ജിആര്‍ അനില്‍ അഭിപ്രായപ്പെട്ടു.
Also Read; ഷെൻ ഹുവ 15 കപ്പലിൽ നിന്നും ഇന്ന് ക്രെയിനുകൾ ഇറക്കിത്തുടങ്ങും
അഡ്വ. ഐബി സതീഷ് എംഎല്‍എ പുരസ്‌കാര പരിപാടി അദ്ധ്യക്ഷത വഹിച്ചു. സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ പൂവച്ചല്‍ സുധീര്‍ സ്വാഗതം ആശംസിച്ചു. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എഎ റഷീദ്, ഭാരത് ഭവന്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍രാധാകൃഷ്ണന്‍, കേരളസംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ഗോപി, നിംസ് മെഡിസിറ്റി ജനറല്‍ മാനേജര്‍ ഡോ. സാജു, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ഷാനിഫാ ബീഗം, ഡെയില്‍വ്യു ഡയറക്ടര്‍ വിപിന്‍ദാസ്, എല്‍ബിആര്‍എന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ആസിഫ്, സ്‌നേഹപച്ച ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ സ്‌നേഹപച്ച, പൂവച്ചല്‍ നാസര്‍, എംഎന്‍ ഗിരി, സുരേഷ് നന്മ,സ്റ്റഡിസെന്റര്‍ പിആര്‍ഒ അനുജ എസ്, ഭാരവാഹികളായ ഷമീജ് കാളികാവ്, നിത്യ റ്റിഎസ് ആന്‍സി ഷഫീക്ക്, ഉഷ അന്‍സാര്‍ കായംകുളം, കുമാരി അനുഷ്‌ക തുടങ്ങിയവര്‍ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here