കവടിയാറില്‍ നിര്‍മിക്കുന്ന എ പി ജെ അബ്ദുള്‍ കലാം നോളജ് സെന്റര്‍ കേരളത്തിന്റെ വൈജ്ഞാനിക സമൂഹത്തിന് മുതല്‍ക്കൂട്ടാകും: മുഖ്യമന്ത്രി

ഐഎസ്ആര്‍ഒയുടെ ആഭിമുഖ്യത്തില്‍ കവടിയാറില്‍ നിര്‍മിക്കുന്ന എ പി ജെ അബ്ദുള്‍ കലാം നോളജ് സെന്ററും ബഹിരാകാശ മ്യൂസിയവും വൈജ്ഞാനിക സമൂഹമായി മാറുന്ന കേരളത്തിന് മുതല്‍ക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം കവടിയാറില്‍ പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എ പി ജെ അബ്ദുള്‍ കലാം തന്റെ ജീവിതത്തിന്റെ ഊര്‍ജ്വസ്വലമായ കാലഘട്ടം മുഴുവന്‍ ചെലവഴിച്ച നഗരമാണ് തിരുവനന്തപുരം. അദ്ദേഹത്തിനുള്ള ഏറ്റവും ഉചിതമായ ആദരവാണ് ഈ പദ്ധതി. ഒന്നരവര്‍ഷത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ആ സമയത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇത്തരമൊരു വലിയ സംരംഭത്തിന് തുടക്കം കുറിയ്ക്കാനായതില്‍ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആര്‍ഒയുടെ സ്നേഹോപഹാരം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.

Also Read: കരിക്കുലം പരിഷ്‌കരണത്തിന്റെ ലക്ഷ്യം വിദ്യാര്‍ഥി കേന്ദ്രീകൃത പഠന സമ്പ്രദായം- മന്ത്രി ഡോ. ആര്‍. ബിന്ദു

1.3 ഏക്കര്‍ ഭൂമിയാണ് കവടിയാര്‍ കൊട്ടാരത്തിന് സമീപം പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ചത്. നോളജ് സെന്ററിന്റെ നിര്‍മാണത്തിന് 25 കോടിയും മ്യൂസിയം നിര്‍മാണത്തിന് 25 കോടിരൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വിഎസ്എസ് സിയുടെ ഓഫീസ് ക്യാമ്പസിന് പുറത്ത് തിരുവനന്തപുരം നഗരത്തില്‍തന്നെ ഒരു നോളജ് സെന്ററും ബഹിരാകാശ മ്യൂസിയവും ഉണ്ടാകണമെന്ന് ഐഎസ്ആര്‍ഒ താല്‍പര്യം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്. നിലവില്‍ പദ്ധതിക്ക് കേന്ദ്ര ബഹിരാകാശ മന്ത്രാലയത്തിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കവടിയാര്‍ പൈതൃക മേഖലയായതിനാല്‍ കേരളത്തിന്റെ പരമ്പരാഗത രീതിയിലാകും കെട്ടിടനിര്‍മാണം.

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് ചടങ്ങില്‍ അധ്യക്ഷനായി. ഐഎസ്ആര്‍ഒയുടെ സ്വപ്നപദ്ധതിക്ക് ഒപ്പം നിന്ന മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും അദ്ദേഹം നന്ദി അറിയിച്ചു. മന്ത്രി ജി ആര്‍ അനില്‍, വി കെ പ്രശാന്ത് എംഎല്‍എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, വിഎസ്എസ് സി ഡയറ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News