എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല: നാല് ബൃഹത് പദ്ധതികളുടെ ഉദ്‌ഘാടനം നാളെ

apj abdul kalam

കേരള സർക്കാരിൻ്റെ നാലാം 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി എ പി ജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല നടപ്പിലാക്കുന്ന നാല് ബൃഹത് പദ്ധതികളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായിവിജയൻ നാളെ വൈകിട്ട് മൂന്നരക്ക് നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളേജ് ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും.

ALSO READ: നബാര്‍ഡ് ഗ്രേഡ് എ മെയിന്‍സ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

സർവകലാശാലയുടെ പഠനവകുപ്പുകൾ, ട്രാൻസ്ലേഷണൽ റിസർച്ച് സെന്റർ നിർമ്മാണം, സെക്ഷൻ 8 കമ്പനി രൂപീകരണം, സോഫ്റ്റ്‌വെയർ ഡെവലൊപ്മെന്റ് സെന്റർ എന്നീ നാല് പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയാകുന്ന ചടങ്ങിൽ വ്യവസായ-കയർ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യപ്രഭാഷണം നടത്തും. കഴക്കൂട്ടം എം എൽ എ കടകംപള്ളി സുരേന്ദ്രൻ വിശിഷ്ടാതിഥി ആയിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here